Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസൈനിക സഹകരണം:...

സൈനിക സഹകരണം: ഖത്തർ-ഒമാൻ ചർച്ച നടത്തി

text_fields
bookmark_border
സൈനിക സഹകരണം: ഖത്തർ-ഒമാൻ ചർച്ച നടത്തി
cancel

ദോഹ: ഖത്തരി സായുധസേനാ ചീഫ്​ ഒാഫ്​ സ്​റ്റാഫ്​ ലെഫ്​റ്റനൻറ്​ ജനറൽ (പൈലറ്റ്​) ഗാനിം ബിൻ ഷഹീൻ അൽ ഗാനിം ഒമാൻ സേനയു ടെ ഉന്നത ഉദ്യോഗസ്​ഥരുമായി കൂടിക്കാഴ്​ച നടത്തി. ഒമാൻ ഉപനാവിക സേനാപതി ഷമിസ്​ മുഹമ്മദ്​ അൽ ഹബ്​സിയുമായും ഉന്നത ലസംഘവുമായും നടത്തിയ കൂടിക്കാഴ്​ചയിൽ ഇരുരാജ്യങ്ങളും തമ്മിൽ സൈനിക മേഖലയിലുള്ള വിവിധ വിഷയങ്ങൾ സംസാരിച്ചു. സൈനിക മേഖലയിൽ പരസ്​പരം സഹകരിക്കാൻ തീരുമാനിച്ചു. ഖത്തരി സായുധസേന ഹ്യൂമൻ റിസോഴ്​സ്​ മേധാവി മേജർ ജനറൽ അബ്​ദുല്ല അബ്​ദുറഹ്​മാൻ അൽ കഅ്​ബിയും പ​െങ്കടുത്തു.


കഴിഞ്ഞ ദിവസം ഖത്തർ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി​യും ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ ചു​മ​ത​ല വ​ഹി​ക്കു​ന്ന മന്ത്രി യൂ​സു​ഫ് ബി​ൻ അ​ലാ​വി ബി​ൻ അ​ബ്ദു​ല്ല​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തിയിരുന്നു. ജി ​സി സി ​സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​അ​ബ്ദു​ല്ല​തീ​ഫ് ബി​ൻ റാ​ഷി​ദ് അ​ൽ സ​യാ​നിയും ഇതിൽ പ​ങ്കെ​ടു​ത്തിരുന്നു. ഗ​ൾ​ഫ് സ​ഹ​ക​ര​ണ സ​മി​തി​യു​ടെ ഭാ​വി​യും പൊ​തു​പ്രാ​ധാ​ന്യ​മു​ള്ള മേ​ഖ​ലാ, അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​ങ്ങ​ളുമാണ്​ ച​ർ​ച്ച ചെ​യ്തത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsqatar-oman charcha
News Summary - qatar-oman charcha-qatar-qatar news
Next Story