എംബസി സ്കൂൾ ആവശ്യവുമായി എം.പിക്ക് നിവേദനം
text_fieldsഒ.ഐ.സി.സി ഇൻകാസ് മലപ്പുറം ജില്ല കമ്മിറ്റി ഭാരവാഹികൾ അടൂർ പ്രകാശ് എം.പിക്ക് നിവേദനം കൈമാറുന്നു
ദോഹ: ഇന്ത്യൻ എംബസിക്കു കീഴിൽ സ്കൂൾ ആരംഭിക്കാൻ ഇടപെടൽ ആവശ്യപ്പെട്ട് അടൂർ പ്രകാശ് എം.പിക്ക് ഒ.ഐ.സി.സി ഇൻകാസ് മലപ്പുറം ജില്ല കമ്മിറ്റി അംഗങ്ങൾ നിവേദനം നൽകി. ഹ്രസ്വ സന്ദർശനത്തിനായി എം.പി ദോഹയിലെത്തിയപ്പോഴായിരുന്നു നിവേദനം കൈമാറിയത്.
അവധിക്കാലത്തെ ഉയർന്ന വിമാനയാത്രാ നിരക്ക് ഉൾപ്പെടെ വിഷയങ്ങളും ചൂണ്ടിക്കാട്ടി. ജി.സി.സിയിലെ മറ്റു രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾക്ക് കീഴിലായും സഹകരണത്തോടും സ്കൂളുകൾ പ്രവർത്തിക്കുന്നതിന്റെ പശ്ചാത്തലത്തിൽ, ഖത്തറിൽ അത്തരം ഒരു സംവിധാനത്തിന്റെ അപര്യാപ്തത സാധാരണ പ്രവാസികൾക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ടെന്ന് നിവേദനത്തിൽ വ്യക്തമാക്കി. പ്രവാസികളുടെ അഭ്യർഥന മാനിച്ച് വിഷയങ്ങൾ ഇന്ത്യൻ പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് എം.പി. അടൂർ പ്രകാശ് ഉറപ്പ് നൽകി. ഇൻകാസ് മലപ്പുറം ജില്ല കമ്മിറ്റി പ്രസിഡന്റ് നൗഫൽ കട്ടുപ്പാറ നിവേദനം കൈമാറിയപ്പോൾ ജനറൽ സെക്രട്ടറി ജാഫർ കമ്പാല, റജീഷ്, വസീം, ഇർഫാൻ പകര, അനീസ് വളപുരം തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

