Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഹൂതികളുടെ നാവിക...

ഹൂതികളുടെ നാവിക ഉപരോധം: സൗദിക്ക് പൂർണ പിന്തുണയുമായി ഖത്തർ

text_fields
bookmark_border
ഹൂതികളുടെ നാവിക ഉപരോധം: സൗദിക്ക് പൂർണ പിന്തുണയുമായി ഖത്തർ
cancel

ദോഹ: സൗദി അറേബ്യ യമൻ ജനതക്കുമേൽ ഉപരോധം ഏർപ്പെടുത്തുകയാണെന്നും കടൽമാർഗമുള്ള ഗതാഗതം തടയുകയാണെന്നുമുള്ള ഹൂതി സൈനിക വക്താവിന്റെ പ്രസ്താവനയെ ശക്തമായി അപലപിച്ച് ഖത്തർ.

ചൊവ്വാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിൽ, വിഷയത്തിൽ സുരക്ഷാ കൗൺസിലിന്റെ 2216ാം നമ്പർ പ്രമേയവും ചെങ്കടലിലെ കപ്പൽ ഗതാഗത സ്വാതന്ത്ര്യം വ്യക്തമാക്കുന്ന 2722ാം നമ്പർ പ്രമേയവും ഉൾപ്പെടെയുള്ള ഐക്യരാഷ്ട്രസഭാ പ്രമേയങ്ങൾ നടപ്പാക്കാൻ അന്താരാഷ്ട്ര സമൂഹം തയാറാകണമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള ഗതാഗത സ്വാതന്ത്ര്യം അന്താരാഷ്ട്ര നിയമത്തിന്റെയും 1982-ലെ യു.എൻ കടൽ നിയമ കൺവെൻഷന്റെയും അടിസ്ഥാന തത്വമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

സൗദി അറേബ്യക്ക് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച വിദേശകാര്യ മന്ത്രാലയം, രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി സൗദി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണ അറിയിക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:houthiSiegeSaudi Arabia
News Summary - Houthi Naval Blockade: Qatar Pledges Full Support to Saudi Arabia
Next Story