ഖത്തർ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
text_fieldsദോഹ: ഖത്തർ മുൻ പ്രവാസിയായിരുന്ന നാദാപുരം ചെറുമോത്ത് പുത്തൻ പീടികയിൽ മുഹമ്മദ് ഹാജി (65) നാട്ടിൽ നിര്യാതനായി. 40 വർഷത്തിലേറെ ഖത്തറിൽ പ്രവാസിയായിരുന്നു. ഖത്തർ പോസ്റ്റ് ഓഫിസ്, ദോഹ ഹമദ് വിമാനത്താവളം എന്നിവിടങ്ങളിൽ ജോലി ചെയ്ത അദ്ദേഹം ക്യൂ.എൻ.ടി കാർഗോ ഉദ്യോഗസ്ഥനായാണ് ജോലിയിൽ നിന്ന് വിരമിച്ചത്.
ഒന്നര വർഷം മുമ്പ് നാട്ടിലേക്ക് മടങ്ങിയ ശേഷം ഏതാനും മാസങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ റാബിയ. മക്കൾ: ഇസ്മായിൽ (എൻജിനീയർ, അലി ബിൻ അലി ഖത്തർ), സവാദ് (മാനേജിങ് പാർട്ടണർ മോംസ് ടീ ഖത്തർ), ഡോ. സാഹിൽ (മിംസ് ഹോസ്പിറ്റൽ കണ്ണൂർ). പോക്കർ ഹാജി, അബ്ദുറഹിമാൻ ഹാജി, കുഞ്ഞമ്മത്കുട്ടി ഹാജി , ബിയ്യാത്തൂ, കുഞ്ഞാമി മറിയം, പരേതരായ മമ്മു മാസ്ററർ, അബ്ദുല്ല ഹാജി എന്നിവർ സഹോദരങ്ങളാണ്.
മയ്യത്ത് നമസ്കാരം ഞായറാഴ്ച രാത്രി 7.30ന് ദോഹ മർക്കിയ എം.ആർ.എ റസ്റ്ററന്‍റിനു പിറകുവശത്തെ പള്ളിയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

