Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡ്​:...

കോവിഡ്​: പ്രവാസികൾക്കുള്ള​ 5000 രൂപ: വിമാന ടിക്കറ്റ് നിർബന്ധമില്ല, അപേക്ഷ മേയ്​ അഞ്ചുവരെ സ്വീകരിക്കും

text_fields
bookmark_border
കോവിഡ്​: പ്രവാസികൾക്കുള്ള​ 5000 രൂപ: വിമാന ടിക്കറ്റ് നിർബന്ധമില്ല, അപേക്ഷ മേയ്​ അഞ്ചുവരെ സ്വീകരിക്കും
cancel

ദോഹ: നാട്ടിൽ എത്തി കോവിഡ് 19ൻെറ പശ്ചാത്തലത്തിൽ തിരിച്ചുവരാൻകഴിയാത്ത പ്രവാസികൾക്ക്​ ​േനാർക്ക  നൽകുന്ന 5000 രൂപയുടെ ധനസഹായത്തിന്​ അപേക്ഷിക്കു​േമ്പാൾ വിമാനടിക്കറ്റ്​ നിർബന്ധമില്ല. ഓൺലൈൻ  അപേക്ഷയോടൊപ്പം വിമാന ടിക്കറ്റ് സമർപ്പിക്കണമെന്ന് നേരത്തേ നിർദ്ദേശിച്ചിരുന്നു. എന്നാൽ വിമാന ടിക്കറ്റ്  നിർബന്ധമല്ലെന്നും നാട്ടിൽ എത്തിയ തീയതി തെളിയിക്കുന്ന പാസ്പോർട്ട്  പേജ് അപ് ലോഡ് ചെയ്താൽ  മതിയെന്നും നോർക്ക സി.ഇ.ഒ. അറിയിച്ചു. കാലാവധി കഴിയാത്ത വിസ, പാസ്പോർട്ട് ഉള്ളവർക്കും

ലോക്ക്ഡൌൺ  പ്രഖ്യാപിച്ചതിന് ശേഷം വിസാ കാലാവധി കഴിഞ്ഞവർക്കുമാണ് ആനുകൂല്യം ലഭിക്കുന്നത്.   ടിക്കറ്റിൻെറ  പകർപ്പ് ഇല്ല എന്നകാരണത്താൽ അപേക്ഷ  നിരസിക്കില്ല. മേയ് 5 വരെ അപേക്ഷ സ്വീകരിക്കും. ബാങ്ക്​ അക്കൗണ്ടുകളിലൂടെയാണ്​ ധനസഹായം ലഭിക്കുക. 2020 ജനുവരി ഒന്നിനോ അതിനുശേഷമോ വിദേശ രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുകയും ലോക്ക് ഡൗൺ  കാരണം തൊഴിലിടങ്ങളിലേക്ക്

തിരിച്ച് പോകാൻ സാധിക്കാതെ വരുകയും ചെയ്യുന്നവർക്കാണ്​ ധനസഹായം.  ഇതിന്​ നോർക്കയുടെ തിരിച്ചറിയൽ കാർഡ്​ വേണമെന്ന്​ ഉത്തരവിൽ പറയുന്നില്ല. സേവിങ്​സ്​ ബാങ്ക് അക്കൗണ്ട്  ഇല്ലാത്ത പ്രവാസികൾ എൻ.ആർ.ഒ/ സ്വദേശത്തുള്ള  ജോയിൻറ്​ ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ നൽകണം.  ഇത്തരം അക്കൗണ്ട് ഇല്ലാത്തവർ ഭാര്യ/ഭർത്താവിൻെറ ബാങ്ക് അക്കൗണ്ട് നമ്പറും ബന്ധുത്വം  തെളിയിക്കുന്നതിനുള്ള രേഖകളും സമർപ്പിക്കണം. എൻ.ആർ.ഐ അക്കൗണ്ടിലേക്ക് പണം അയക്കില്ല.

കാലവധിയുള്ള പാസ്പോർട്ട്, വിസ എന്നിവയുള്ളവർക്കും ഈ കാലയളവിൽ വിസയുടെ കാലാവധി  അധികരിച്ചവർക്കുമാണ്​ അർഹത​. പേര്, വിലാസം, മൊബൈൽ നമ്പർ, പാസ്പോർട്ടിൻെറ ഒന്ന്, രണ്ട്, അഡ്രസ്  പേജുകൾ, യാത്രാ വിവരമടങ്ങിയ പേജ്, പാസ്പോർട്ടിൽ 2020 ജനുവരി ഒന്നിന് ശേഷം അറൈവൽ  രേഖപ്പെടുത്തിയ പേജ്, വിസാ പേജ്/ വിസ കോപ്പി, അപേക്ഷകൻെറ ബാങ്ക് വിവരങ്ങൾ എന്നിവ അപ്​ലോഡ് ചെയ്യണം.

ഏപ്രിൽ 18 മുതലാണ്​ അപേക്ഷ സ്വീകരിക്കൽ തുടങ്ങിയത്​. നോർക്ക റൂട്ട്സിൻെറ വെബ്സൈറ്റ് www.norkaroots.org വഴിയാണ് അപേക്ഷ നൽകേണ്ടത്.വിശദ വിവരം 04712770515, 2770557 (ഇന്ത്യൻ സമയം രാവിലെ 9 മുതൽ വൈകിട്ട് 6 വരെ) നമ്പറിലും ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsgulf news
News Summary - qatar norca updates malayalam news
Next Story