സ്വദേശിവൽകരണം ഊർജിതമാക്കി ഖത്തർ
text_fieldsദോഹ: വിവിധമേഖലകളിൽ രാജ്യം സ്വദേശിവത്കരണം ഊർജിതമാക്കുന്നു. സ്വദേശിവൽകരണത്തിെൻറ ഭാഗമായി ഖത്തരികൾക്ക് അനുയോജ്യമായ തൊഴിൽ കണ്ടെത്തുന്നതിന് പ്രാപ്തമാക്കുന്ന പുതിയ ഒൺലൈൻ പോർട്ടൽ ഉടൻ ആരംഭിക്കുമെന്ന് ഭരണവികസന, തൊഴിൽ സാമൂഹിക മന്ത്രാലയം അഡ്മിനിസ്േട്രറ്റീവ് വിഭാഗം അസി. അണ്ടർ സെക്രട്ടറി അബ്ദുല്ല മുസല്ലം അൽ ദോസരി വ്യക്തമാക്കി.
സ്വകാര്യ കമ്പനികളിൽ കൂടി ജോലി കണ്ടെത്താൻ വിധത്തിലുള്ള സംവിധാനമാണ് ഒരുക്കുകയെന്നും അൽ ദോസരി അറിയിച്ചു. ഖത്തർ സർക്കാർ ഉടമസ്ഥതയിലുള്ളതും സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്നതുമായ കമ്പനികളിൽ 60 ശതമാനം ഖത്തരികളെ ഉൾപ്പെടുത്തണമെന്ന കരട് തീരുമാനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ ഒൺലൈൻ പോർട്ടൽ ആരംഭിക്കുന്നത്. റിട്ടയർമെൻറ്–പെൻഷൻ നിയമവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനികളിലും ഖത്തരി ഉടമസ്ഥതയിലുള്ള കമ്പനികളിലും 60 ശതമാനം ഖത്തരികളുടെ നിയമനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കരട് തീരുമാനത്തെ സംബന്ധിച്ച് മന്ത്രാലയ ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കമ്പനികളിൽ ജോലി ചെയ്യുന്നതിനാവശ്യമായ യോഗ്യത ഉണ്ടായിരിക്കെ പുറത്തു നിന്നുള്ള തൊഴിൽ കരാറുകൾ അനുവദിക്കുകയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഖത്തർ സർക്കാറിൻെറ ഉടമസ്ഥതയിലുള്ളതോ പങ്കാളിത്തമുള്ളതോ ആയ മേഖലകളിലും കമ്പനികളിലും ഖത്തരികളായ ജോലിക്കാരുടെ എണ്ണം അറുപത് ശതമാനമാക്കി ഉയർത്താനുള്ള നിയമത്തിൻെറ കരടിന് മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു.
സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളിലും കമ്പനികളിലും ഖത്തരികളുടെയും വിദേശികളുെടയും അനുപാതം നിശ്ചയിക്കാനുള്ള തീരുമാനത്തിനും മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. ഭരണവികസന തൊഴിൽ സാമൂഹികകാര്യ മന്ത്രിയാണ് ഇതുസംബന്ധിച്ച കരട് അവതരിപ്പിച്ചത്. ഇതുപ്രകാരം സർക്കാർ ഉടമസ്ഥതയിലുള്ളതോ സർക്കാർ നിക്ഷേപമുള്ളതോ ആയ സ്ഥാപനങ്ങളിൽ ഖത്തരികളായ േജാലിക്കാരുടെ എണ്ണം 60 ശതമാനമാക്കി വർധിപ്പിക്കും. മൊത്തം രാജ്യത്തിൻെറ മാനവവിഭവശേഷിയിൽ ഖത്തരികളുടെ എണ്ണം എൺപത് ശതമാനമായി വർധിപ്പിക്കാനും കരട്നിയമം ശുപാർശ െചയ്യുന്നുണ്ട്.
തൊഴിൽ മേഖല സ്വദേശിവത്കരിക്കുേമ്പാഴും ഖത്തരികളുടെ അനുപാതം ഉയർത്തുേമ്പാഴും ഖത്തരി സ്ത്രീകളുടെ മക്കളെയും ഖത്തരി പൗരൻമാരായി പരിഗണിക്കും. ഭരണ വികസന തൊഴിൽ സാമൂഹ്യകാര്യ മന്ത്രാലയത്തിൽ ഖത്തരിവൽക്കരണത്തിനായി നീക്കിവെക്കപ്പെട്ട തൊഴിലുകളിൽ സ്വദേശികളല്ലാത്തവരെ നിയമിക്കുന്നതിൽ നിന്ന് ബന്ധപ്പെട്ട അധികാരികളെ വിലക്കുകയും ചെയ്യുന്നുണ്ട്. നേരത്തേ തന്നെ രാജ്യത്ത് വിവിധ മേഖലകളിൽ സ്വദേശിവത്കരണം സജീവമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.