ഖത്തറിൽ നിന്ന് നേരിട്ട് വന്ദേഭാരത് ടിക്കറ്റ് ബുക്ക് ചെയ്യൽ: കോഴിക്കോട്, കണ്ണൂർ 800 റിയാൽ; തിരുവനന്തപുരം 860 റിയാൽ
text_fieldsദോഹ: വന്ദേഭാരത് വിമാനങ്ങളിൽ നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവർക്ക് വിമാനകമ്പനികളിൽ നിന്ന് നേരിട്ട് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന ക്രമീകരണം വന്നത് യാത്രക്കാർക്ക് എളുപ്പമായെന്ന് വിലയിരുത്തൽ. നേരത്തേ എംബസികളിൽ രജിസ് റ്റർ ചെയ്തവരിൽ നിന്ന് എംബസി തെരഞ്ഞെടുക്കുന്നവർക്ക് മാത്രമായിരുന്നു യാത്ര ചെയ്യാൻ സാധിച്ചിരുന്നത്. പുതിയ ക്രമീകരണം വന്നതോടെ എംബസിയിൽ പേര് ചേർത്ത ഏതൊരാൾക്കും സാധാരണപോലെ തന്നെ വിമാനടിക്കറ്റ് നേരിട്ട് വിമാനകമ്പനികളിൽ നിന്നോ ട്രാവൽ ഏജൻസി മുഖേനയോ ബുക്ക് െചയ്യാം. നിലവിൽ ലഭ്യമായ വിമാനസർവീസുകൾക്ക് കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും 800 റിയാൽ, തിരുവനന്തപുരത്തേക്ക് 860 റിയാൽ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. നേരത്തേ വന്ദേഭാരത് വിമാനങ്ങളിൽ 780നും 800നും ഇടയിലായിരുന്നു നിരക്ക്.
വന്ദേഭാരത് നാലാം ഘട്ടത്തിലെ ജൂലൈ 7 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ 51 വിമാനങ്ങളാണ് ഖത്തറിൽ നിന്നും ഇന്ത്യയിലേക്ക് പറക്കുന്നത്. മുഴുവൻ വിമാനങ്ങളും ഇൻഡിഗോ എയർലൈൻസിേൻറതാണ്. ബുക്കിങ് സ്വീകരിക്കുന്നത് ഇൻഡിഗോ കഴിഞ്ഞ ദിവസം തന്നെ തുടങ്ങിയിട്ടുണ്ട്. എന്നാൽ എല്ലാ ദിവസത്തേയും വിമാനങ്ങളുടെ വിവരങ്ങൾ നിലവിൽ ഇൻഡിഗോയുടെ വെബ്സൈറ്റിൽ ലഭ്യമല്ല. ഇതുസംബന്ധിച്ച് തങ്ങൾക്കും ആശയക്കുഴപ്പമുണ്ടെന്നും എന്നാൽ അടുത്ത ദിവസങ്ങളിൽ പോകുന്ന വിമാനങ്ങളുടെ വിവരങ്ങൾ ലഭ്യമാണെന്നും ട്രാവൽ ഏജൻസി അധികൃതർ പറയുന്നു.
ലഖ്നോ, മുംബൈ, ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു, തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, കോഴിക്കോട് നഗരങ്ങളിലേക്കാണ് ഈ ദിവസങ്ങളിൽ വിമാനങ്ങളെന്ന് എംബസി നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യയിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവർ എംബസിയിൽ രജിസ്റ്റർ ചെയ്യുന്നതോടെ ലഭിക്കുന്ന ഇ ഒ ഐ ഡി നമ്പർ ഉപയോഗിച്ചാണ് ഇൻഡിഗോ എയർലൈൻസിെൻറ വെബ്സൈറ്റിൽ നേരിട്ട് സീറ്റ് ബുക്ക് ചെയ്യേണ്ടത്. ഇനിയും രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ https://www.indianembassyqatar.gov.in/indian_nationals_repatriation_reg_form എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
ജൂലൈ 3 മുതൽ ആഗസ്റ്റ് 15 വരെയുള്ള വന്ദേഭാരത് മിഷൻെറ നാലാംഘട്ടം പൂർണമാകുേമ്പാൾ ഖത്തറിൽ നിന്ന് ഇന്ത്യയിലേക്ക് ആകെ 193 വിമാനങ്ങളാണ് പറക്കുക. കേരളത്തിലേക്ക് 151 വിമാനങ്ങളുണ്ട്. തിരുവനന്തപുരത്തേക്ക് 34ഉം കോഴിക്കോട്ടേക്ക് 35ഉം കണ്ണൂരിലേക്ക് 35ഉം കൊച്ചിയിലേക്ക് 47ഉം വിമാനങ്ങളാണ് ഉണ്ടാവുക.
വിദേശകാര്യ മന്ത്രാലയം നൽകുന്ന വിവരങ്ങളനുസരിച്ച് ഉത്തർ പ്രദേശിലേക്കും മഹാരാഷ്ട്രയിലേക്കും ഏഴ് വീതം വിമാനങ്ങളാണുണ്ടായിരിക്കുക. തെലങ്കാനയിലേക്കും കർണാടകയിലേക്കും എട്ട് വിമാനങ്ങളും തമിഴ്നാട്ടിലേക്ക് 12 വിമാനങ്ങളും ഖത്തറിൽ നിന്നും പറക്കും. നാലാം ഘട്ടത്തിൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നായി ഇന്ത്യയിലേക്ക് 566 വിമാനങ്ങളാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.