Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനൂറ്റാണ്ടുകളുടെ...

നൂറ്റാണ്ടുകളുടെ കിർഗിസ്​ എംേബ്രായ്ഡറി ചരിത്രവുമായി കതാറയിലെ പ്രദർശനം

text_fields
bookmark_border
നൂറ്റാണ്ടുകളുടെ കിർഗിസ്​ എംേബ്രായ്ഡറി ചരിത്രവുമായി കതാറയിലെ പ്രദർശനം
cancel

ദോഹ: കതാറയിലെ കിർഗിസ്​ഥാൻ എംേബ്രായ്ഡെറി പ്രദർശനം ശ്രദ്ധയാകർഷിക്കുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള കിർഗിസിസ്​ എംേബ്രായ്ഡറി ചരിത്രമാണ് പ്രദർശനത്തിലൂടെ സന്ദർശകർക്ക് പറഞ്ഞ് കൊടുക്കുന്നത്. ചരിത്രത്തിൽ നാടോടികളെന്ന് അടയാളപ്പെടുത്തവരുടെ മഹനീയ പൈതൃകത്തെയാണ് പ്രദർശനം പ്രതിഫലിപ്പിക്കുന്നത്.

നാടോടികളായി അറിയപ്പെടുന്ന ഞങ്ങൾ പൗരാണിക കാലത്ത് പുസ്​തകങ്ങളും നിയമങ്ങളും രചിക്കപ്പെട്ടിട്ടില്ലെങ്കിലും എല്ലാവരെയും കവച്ച് വെക്കുന്ന എംേബ്രായ്ഡറി സൃഷ്​ടികൾ അതെത്രത്തോളം ഞങ്ങൾക്ക് പ്രിയപ്പെട്ടതായിരുന്നുവെന്ന് നിങ്ങൾക്ക് പറഞ്ഞ് തരുമെന്നും ഇത്തരം പ്രദർശനങ്ങളിലൂടെ ലോകം മുഴുവൻ ഇത് പ്രദർശിപ്പിക്കാനാണ് ആഗ്രഹമെന്നും കിർഗിസ്​ ഡിസൈനറായ യിൻതിമാക് അബ്ദിൽദായേവ് പറയുന്നു.

അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലും യൂറോപ്, ഏഷ്യൻ രാജ്യങ്ങളിലും പ്രദർശിപ്പിച്ചാണ് ബോസ്​ ജോൾ എന്ന പേരിലറിയപ്പെടുന്ന പ്രദർശനം ഖത്തറിലെത്തുന്നത്. ലോകരാജ്യങ്ങൾക്കിടയിൽ സാംസ്​കാരികമായി ബന്ധം സ്​ഥാപിക്കാൻ പ്രദർശനത്തിലൂടെ സാധിക്കുന്നുവെന്നാണ് പിന്നണി പ്രവർത്തകർ പറയുന്നത്.

കിർഗിസ്​ഥാനിലെ സൈമാലു താഷ് ആർട്ട് ഗ്യാലറിയിൽ നിന്നുള്ള 24 എംേബ്രായ്ഡറി സൃഷ്​ടികളാണ് കതാറയിൽ പ്രദർശിപ്പിക്കുന്നത്. പൂർണമായും കൈ കൊണ്ട് നിർമ്മിച്ചവയാണെന്നാണ് ഇതി​െൻറ സവിശേഷത. മാസങ്ങൾ മുതൽ വർഷങ്ങൾ വരെയെടുത്താണ് ഇതിൽ ഓരോ സൃഷ്​ടിയുടെയും പിറവിയെന്നും പ്രദർശനത്തിൽ ഒന്ന് 150 വർഷം പഴക്കമുള്ളവയാണെന്നും അബ്ദിൽദായേവ് പറയുന്നു.

ജ്യാമിതീയ രൂപങ്ങൾ, പുഷ്പങ്ങൾ, പക്ഷി മൃഗാദികൾ, മഹദ് വചനങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും ഇവയിൽ അടയാളപ്പെടുത്തിയിരിക്കുന്നത്.
കതാറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷനും കിർഗിസ്​ഥാൻ എംബസിയുമാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. കതാറ ഡെപ്യൂട്ടി ജനറൽ മാനേജർ അഹ്മദ് അൽ സയ്യിദ് പ്രദർശനത്തി​െൻറ ഉദ്ഘാടനം നിർവഹിച്ചു. ഏപ്രിൽ 16 വരെ കതാറയിലെ ബിൽഡിംഗ് 19 ഗാലറിയിൽ ഒന്നിലാണ് പ്രദർശനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsmalayalam news
News Summary - qatar news
Next Story