Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightശൈഖ്​ മുഹമ്മദ്​ ബിൻ...

ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുൽ റഹ്​മാൻ ആൽഥാനി ഖത്തർ പ്രധാനമന്ത്രി

text_fields
bookmark_border
ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുൽ റഹ്​മാൻ ആൽഥാനി ഖത്തർ പ്രധാനമന്ത്രി
cancel

ദോഹ: ഖത്തറിൻെറ പ്രധാനമ​ന്ത്രി പദത്തിൽ മാറ്റം. വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുൽറഹ്​മാൻ ആൽഥാനിയെ ഖത്തറിൻെറ പുതിയ പ്രധാനമന്ത്രിയായി നിയമിച്ച്​ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനിയുടെ ഉത്തരവ്​.

ചൊവ്വാഴ്​ച രാവിലെ അമിരി ദിവാനിൽ നടന്ന ചടങ്ങിൽ അമീറിനു മുമ്പാകെ അദ്ദേഹം പുതിയ പ്രധാനമന്ത്രിയായ സത്യപ്രതിജ്ഞചെയ്​ത്​ സ്​ഥാനമേറ്റു. ഡെപ്യൂട്ടി അമീർ ശൈഖ്​ അബ്​ദുല്ല ബിൻ ഹമദ്​ ആൽഥാനിയും സാക്ഷിയായി.

നിലവിലെ പ്രധാനമന്ത്രി ശൈഖ്​ ഖാലിദ്​ ബിൻ ഖലീഫ ബിൻ അബ്​ദുൽ അസീസ്​ ആൽഥാനിയുടെ രാജി സ്വീകരിച്ചുകൊണ്ടാണ്​ അമീർ പുതിയ പ്രധാനമ​ന്ത്രിയെ നിയമിച്ചത്​. 2020 ജനുവരി 28നായിരുന്നു ശൈഖ്​ ഖാലിദ്​ ബിൻ ഖലീഫ ബിൻ അബ്​ദുൽ അസീസ്​ ആൽഥാനി ഖത്തർ പ്രധാനമന്ത്രിയായി ചുമതലയേറ്റത്​. ഒപ്പം ആഭ്യന്തര മന്ത്രി പദവിയും അദ്ദേഹം വഹിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar
News Summary - Qatar new Prime Minister
Next Story