ദോഹ: ഖത്തറിൽ ഏഴ് പേർക്കുകൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികൾ 501 ആയി. ഇന്നലത്തെ നാല് പേരടക്കം ആകെ 37പേർ രോഗമുക്തി നേടി.
11354 പേരെയാണ് ആകെ പരിശോധനക്ക് വിധേയരാക്കിയിരിക്കുന്നത്. ഇന്നലെ രോഗം സ്ഥീരീകരിച്ചവരിൽ രണ്ടുപേർ സ്വേദശികളാണ്. ഈയടുത്ത് മറ്റ് രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് എത്തിയവരുമായി സമ്പർക്കം പുലർത്തിയവർക്കാണ്പുതുതായി രോഗം ബാധിച്ചിരിക്കുന്നത്.