റമദാൻ അവസരമാണ്...; ഖത്തർ ദേശീയ കായിക ദിനം 2027 ഫെബ്രുവരി 9ന്
text_fieldsദോഹ: 'റമദാൻ അവസരമാണ്...' എന്ന പ്രമേയത്തിൽ ദേശീയ കായിക ദിനം 2027 ഫെബ്രുവരി ഒമ്പതിന് നടക്കും. ഇതുസംബന്ധിച്ച വിശദാംശങ്ങൾ സ്പോർട്സ് ഡേ കമ്മറ്റി പ്രഖ്യാപിച്ചു. എല്ലാ വർഷവും ഫെബ്രുവരിയിലെ രണ്ടാമത്തെ ചൊവ്വാഴ്ചയാണ് കായിക ദിനം സംഘടിപ്പിക്കാറുള്ളത്. അടുത്ത വർഷം റമദാൻ മാസത്തിലാണ് ദേശീയ കായിക ദിനം വരുന്നത്.
റമദാൻ മാസത്തിലും കായിക വിനോദങ്ങൾ ജീവിതശൈലിയുടെ ഭാഗമാക്കാനും സുസ്ഥിര ആരോഗ്യം ഉറപ്പാക്കാനുമാണ് ലക്ഷ്യമിടുന്നത്. 'റമദാൻ... ഒരു അവസരം' എന്ന സന്ദേശവുമായി എത്തുന്ന ദിനാചരണത്തിന്റെ ഭാഗമായി രാജ്യത്തുടനീളം വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുക.
കായിക വിനോദ പരിപാടികൾ രണ്ട് സമയങ്ങളിലായി നടക്കും. വൈകീട്ട് മൂന്നു മുതൽ അഞ്ചു വരെ നടത്തം, ജോഗിങ്, സൈക്ലിങ് തുടങ്ങിയ ചെറിയ ശാരീരിക വ്യായാമങ്ങൾ നടക്കും. തറാവീഹ് നമസ്കാരത്തിന് ശേഷം രാത്രി ഒമ്പതു മുതൽ 11.30 വരെ നീന്തൽ, ഫുട്ബാൾ, വോളിബാൾ, പരമ്പരാഗത കായിക വിനോദങ്ങൾ, ഊർജ്ജസ്വലമായ മറ്റ് വ്യായാമങ്ങൾ എന്നിവ നടക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

