ഖത്തർ കൂറ്റനാട് ജനകീയ കൂട്ടായ്മയുടെ ‘ദേശോത്സവം’ സമാപിച്ചു
text_fieldsഖത്തർ കൂറ്റനാട് ജനകീയ കൂട്ടായ്മയുടെ ‘ദേശോത്സവം’ പരിപാടിയിൽനിന്ന്
ദോഹ: ഖത്തർ കൂറ്റനാട് ജനകീയ കൂട്ടായ്മയുടെ വാർഷികാഘോഷമായ ‘ദേശോത്സവം 2025’ രണ്ടുദിവസത്തെ വർണാഭമായ പരിപാടികളോടെ സമാപിച്ചു. സൽവാ റോഡിലെ അത്ലൻ ക്ലബ് ഹൗസിൽ വെച്ചായിരുന്നു കലാമേള അരങ്ങേറിയത്. കൂട്ടായ്മയുടെ പ്രസിഡന്റ് ഷമീർ ടി.കെ ഹസ്സൻ അധ്യക്ഷത വഹിച്ച സമാപന ചടങ്ങിന് സെക്രട്ടറി ഷറഫുദ്ദീൻ സ്വാഗതം പറഞ്ഞു. ഫ്ലവേഴ്സ് ടോപ് സിംഗർ റിയാലിറ്റി ഷോയിലെ ഗായിക ഗൗതമി പ്രശാന്ത് മുഖ്യാതിഥിയായിരുന്നു. കെ.വി. അബ്ദുൽ കരീം, അഷറഫ് എയ്റോവേൾഡ്, എ.വി. ജലീൽ, പി.എ. നാസർ, ഷഹനാസ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന വിവിധ കലാപരിപാടികൾ അരങ്ങേറി.
ഫ്ലവേഴ്സ് ടോപ് സിംഗർ താരങ്ങളായ ഗൗതമി, ശ്രിയ, മെറിൽ എന്നിവർ ഒരേ വേദിയിൽ അണിനിരന്ന സംഗീത പരിപാടി ആകർഷകമായി. തുടർന്ന് പ്രശസ്ത ഗായകർ അണിനിരന്ന ഗാനമേളയും കനൽ നാടൻ പാട്ട് സംഘം ഒരുക്കിയ നാടൻപാട്ട് മേളയും കാണികളെ ആവേശത്തിലാഴ്ത്തി.
റിഥമിക് മൂവ്സ്, ബീറ്റ്സ് ഓഫ് ബാഷ് തുടങ്ങിയ ഡാൻസ് ഗ്രൂപ്പുകളുടെ നൃത്തച്ചുവടുകളും, തനത് കലാരൂപമായ ഒപ്പന, മുട്ടിപ്പാട്ട്, ഉൾപ്പെടെയുള്ള മറ്റു നൃത്ത പരിപാടികളും കാണികൾക്ക് ദൃശ്യവിരുന്നൊരുക്കി. വി.പി. സക്കീർ, മുനീർ സുലൈമാൻ, ബുക്കാർ, സുധാകരൻ, എ.വി. ഷാജി, കെ.വി. സലീം, ഫൈസൽ, പ്രഗിൻ, കബീർ എസ്റ്റേറ്റ്, അഫ്സൽ കരീം, അനസ്, അൻസാർ, ഷിഹാബ്, ഷൗക്കത്ത്, സ്മിജൻ തുടങ്ങിയവർ നേതൃത്വം നൽകി. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കുട്ടികൾക്കും വനിതകൾക്കുമായി 'കിഡ്സ് ആൻഡ് ലേഡീസ് ഫെസ്റ്റ്' സംഘടിപ്പിച്ചിരുന്നു. വിവിധ ഫൺ ഗെയിമുകളും കാരംസ്, ചെസ്, മൈലാഞ്ചിയിടൽ തുടങ്ങിയ മത്സരങ്ങളും നടത്തി. ഷഹനാസ് ഷാജി, ഫതഹിയ്യ, ഹഫ്സ, ഷിന്റു പ്രഗിൻ, അഷിത ജലീൽ, ഗ്രീഷ്മ, നിദ, റസിയ കാദർ, രഹന ജലീൽ, നജ്മ അഷ്റഫ്, സുഹറ ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

