തലമുറകളെ കൂട്ടിയിണക്കാൻ ഖത്തർ ദേശീയ മ്യൂസിയം
text_fieldsദോഹ: വാസ്തുശിൽപ ചാരുതയാൽ ആഗോള ശ്രദ്ധ നേടിയ ഖത്തർ ദേശീയ മ്യൂസിയം ദേശീയദിനത്തോട് അനുബന്ധിച്ച് പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുമെന്ന് ഖത്തർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. രാജ്യത്തിെൻറ ഭൂതകാലത്തെയും വർത്തമാന കാലത്തെയും ബന്ധിപ്പിക്കുന്ന ദേശീയ മ്യൂസിയം, ലോക സാംസ്കാരിക ഹബ്ബായി മാറുന്ന ഖത്തറിെൻറ സാംസ്കാരിക പദ്ധതികളിൽ ഏറെ പ്രധാനപ്പെട്ടതായാണ് വിലയിരുത്തപ്പെടുന്നത്. ഓരോ ഖത്തരിയുടയും അവരുടെ ചരിത്രത്തിെൻറയും ഭാഗമാണ് ഖത്തർ ദേശീയ മ്യൂസിയമെന്നും അവരുടെ വേരുകളിലേക്കുള്ള മടക്കവും അവരുടെ സ്വത്വത്തെ പ്രതിഫലിപ്പിക്കുന്നതുമാണ് മ്യൂസിയമെന്നും ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൺ ശൈഖ അൽ മയാസ ബിൻത് ഹമദ് ആൽഥാനി നേരത്തെ വ്യക്തമാക്കിയിരുന്നു. ഖത്തറിെൻറ പൈതൃകത്തെയും പാരമ്പര്യത്തെയും പ്രതിധ്വനിപ്പിക്കുന്ന മ്യൂസിയം, സമ്പന്നമായിരുന്ന രാജ്യത്തിെൻറ ഭൂതകാലത്തെയും തുറന്നതും വൈവിധ്യവുമായ വർത്തനമാനത്തെയും ബന്ധിപ്പിക്കുന്നു.
ശൈഖ് അബ്ദുല്ല ബിൻ ജാസിം ആൽഥാനിയുടെ പഴയ കൊട്ടാരത്തിന് ചുറ്റുമായി മരുഭൂമിയിലെ റോസാ പുഷ്പത്തിെൻറ ആകൃതിയിൽ നിർമിച്ചിരിക്കുന്ന മ്യൂസിയത്തിെൻറ രൂപരേഖ തയ്യാറാക്കിയത് പ്രമുഖ ഫ്രഞ്ച് വാസ്തുശിൽപിയായ ജീൻ നൊവീലാണ്. 4.3 ലക്ഷം ചതുരശ്ര അടിയാണ് മ്യൂസിയത്തിെൻറ ആകെ വിസ്തീർണ്ണം. വിശാലമായ നടുമുറ്റം, 200ലധികം പേർക്കിരിക്കാവുന്ന ഓഡിറ്റോറിയം, ഡെസേർട്ട് റോസ് ഗാലറി, പൈതൃക ഗവേഷണ കേന്ദ്രം, പാർക്ക് തുടങ്ങിയ സൗകര്യങ്ങളും മ്യൂസിയത്തിൽ ഒരുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
