Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഔ​​ദ്യോ​​ഗി​​ക...

ഔ​​ദ്യോ​​ഗി​​ക ഉ​​ദ്ഘാ​​ട​​ന​​ത്തി​​നാ​​യി  നാ​​ഷ​​ണ​​ൽ ലൈ​​ബ്ര​​റി ഒ​​രു​​ങ്ങു​​ന്നു

text_fields
bookmark_border
ഔ​​ദ്യോ​​ഗി​​ക ഉ​​ദ്ഘാ​​ട​​ന​​ത്തി​​നാ​​യി  നാ​​ഷ​​ണ​​ൽ ലൈ​​ബ്ര​​റി ഒ​​രു​​ങ്ങു​​ന്നു
cancel

ദോ​​ഹ: ഖ​​ത്ത​​റിെ​​ൻ​​റ വൈ​​ജ്ഞാ​​നി​​ക ഉ​​റ​​വി​​ട​​മെ​​ന്ന ഖ്യാ​​തി​​യു​​ള്ള ഖ​​ത്ത​​ർ നാ​​ഷ​​ണ​​ൽ ലൈ​​ബ്ര​​റി ഔ​​ദ്യോ​​ഗി​​ക  ഉ​​ദ്ഘാ​​ട​​ന​​ത്തി​​നൊ​​രു​​ങ്ങു​​ന്നു. ഇ​​തിെ​​ൻ​​റ ഭാ​​ഗ​​മാ​​യി ഏ​​പ്രി​​ൽ 13 വെ​​ള്ളി​​യാ​​ഴ്ച മു​​ത​​ൽ 16  തി​​ങ്ക​​ളാ​​ഴ്ച വ​​രെ  ലൈ​​ബ്ര​​റി അ​​ട​​ച്ചി​​ടു​​മെ​​ന്ന് ഔ​​ദ്യോ​​ഗി​​ക വൃ​​ത്ത​​ങ്ങ​​ൾ ട്വി​​റ്റ​​റി​​ലൂ​​ടെ അ​​റി​​യി​​ച്ചു. 17ന് ​​ചൊ​​വ്വാ​​ഴ്ച ഔ​​ദ്യോ​​ഗി​​ക ഉ​​ദ്ഘാ​​ട​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന വൈ​​വി​​ധ്യ​​മാ​​ർ​​ന്ന വൈ​​ജ്്ഞാ​​നി​​ക  പ​​രി​​പാ​​ടി​​ക​​ളി​​ലും ച​​ർ​​ച്ച​​ക​​ളി​​ലും പ​​ങ്കെ​​ടു​​ക്കാ​​നും പ്ര​​ദ​​ർ​​ശ​​നം കാ​​ണാ​​നും ജ​​ന​​ങ്ങ​​ളെ സ്വാ​​ഗ​​തം ചെ​​യ്യു​​ന്നു​​വെ​​ന്നും  ലൈ​​ബ്ര​​റി അ​​ധി​​കൃ​​ത​​ർ വ്യ​​ക്ത​​മാ​​ക്കി. 

ഉ​​ദ്ഘാ​​ട​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ര​​ണ്ടാ​​ഴ്ച നീ​​ളു​​ന്ന പ​​രി​​പാ​​ടി​​ക​​ളാ​​ണ് ആ​​സൂ​​ത്ര​​ണം ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. പ്ര​​ഭാ​​ഷ​ ണ​​ങ്ങ​​ൾ, പാ​​ന​​ൽ ച​​ർ​​ച്ച​​ക​​ൾ, പ്ര​​ദ​​ർ​​ശ​​ന​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ​​വ ഇ​​തി​​ൽ പെ​​ടു​​ന്നു. ഏ​​പ്രി​​ൽ 17ന് ​​ന​​ട​​ക്കു​​ന്ന ഖ​​ത്ത​​ർ–​ജ​​ർ​ മ​​ൻ പ്ര​​ദ​​ർ​​ശ​​ന​​ത്തി​​ൽ അ​​റ​​ബ്, ജ​​ർ​​മ​​ൻ ഭാ​​ഷ​​ക​​ളി​​ലെ നാ​​ട​​ൻ ക​​ഥ​​ക​​ളു​​ടെ​​യും ച​​രി​​ത്ര​​ത്തിെ​​ൻ​​റ​​യും വി​​ശാ​​ല​​മാ​​യ അ​ ​വ​​ത​​ര​​ണം ന​​ട​​ക്കും. ജ​​ർ​​മ​​ൻ–​ഖ​​ത്ത​​ർ ബ​​ന്ധ​​വും പാ​​ര​​മ്പ​​ര്യ​​വും പ്ര​​ദ​​ർ​​ശ​​ന​​ത്തി​​ൽ അ​​വ​​ത​​രി​​പ്പി​​ക്കും. ഖ​​ത്ത​​ർ, ജ​​ർ​​മ​​ൻ  ക​​ഥ​​പ​​റ​​ച്ചി​​ലി​​ലെ ന​​വീ​​നാ​​ശ​​യ​​ങ്ങ​​ൾ, അ​​റേ​​ബ്യ​​ൻ രാ​​ത്രി​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​യി​​ൽ നി​​ന്നും പ്ര​​ചോ​​ദ​​ന​​മു​​ൾ​​ക്കൊ​​ണ്ടു​​ള്ള  സ​​മ​​കാ​​ലി​​ക ജ​​ർ​​മ​​ൻ–​​ഖ​​ത്ത​​രി ക​​ഥ​​ക​​ളും ഉ​ണ്ടാ​കും. 

പാ​​ന​​ൽ ച​​ർ​​ച്ച​​ക​​ൾ​​ക്ക് തു​​ട​​ക്ക​​മി​​ട്ട് ‘വ്യാ​​ജ​​വാ​​ർ​​ത്ത​​യു​​ടെ കാ​​ല​​ത്ത് സ​​ത്യ​​ത്തിെ​​ൻ​​റ കാ​​ര്യ​​ങ്ങ​​ൾ’ എ​​ന്ന ത​​ല​​ക്കെ​​ട്ടി​​ലൂ​​ന്നി  പാ​​ന​​ൽ ച​​ർ​​ച്ച ന​​ട​​ക്കും. നി​​ല​​വി​​ലെ രാ​​ഷ്ട്രീ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ അ​​ജ​​ണ്ട​​ക​​ൾ കൃ​​ത്രി​​മ​​മാ​​യി സൃ​​ഷ്​​​ടി​​ക്കു​​ന്ന​​തി​​ൽ  വ്യാ​​ജ​​വാ​​ർ​​ത്ത​​ക​​ളു​​ടെ ഉ​​പ​​യോ​​ഗം സം​​ബ​​ന്ധി​​ച്ചാ​​ണ് ച​​ർ​​ച്ച.ഉ​​ദ്ഘാ​​ട​​ന ദി​​വ​​സം ത​​ന്നെ ഖ​​ത്ത​​ർ നാ​​ഷ​​ണ​​ൽ ലൈ​​ബ്ര​​റി​​ക്ക് കീ​​ഴി​​ൽ ആ​​രം​​ഭി​​ക്കു​​ന്ന  ബു​​ക്ക് ക്ല​​ബ് ഫോ​​ർ ദി ​ ​ബ്ലൈ​​ൻ​​ഡി​​ന്, വേ​​ൾ​​ഡ് ബ്ലൈ​​ൻ​​ഡ് യൂ​​ണി​​യ​​ൻ പ്ര​​സി​​ഡ​​ൻ​​റ് ഡോ. െ​​ഫ്ര​​ഡ​​റി​​ക് കെ േ​​ഷ്രാ​​യി​​ഡ​​ർ തു​​ട​​ക്കം കു​​റി​ ക്കും. ​സാ​​മൂ​​ഹി​​ക അ​​വ​​സ​​ര​​ങ്ങ​​ൾ ല​​ഭ്യ​​മാ​​ക്കു​​ന്ന​​തോ​​ടൊ​​പ്പം ലൈ​​ബ്ര​​റി സേ​​വ​​ന​​ങ്ങ​​ളി​​ൽ തു​​ല്യ പ്ര​​വേ​​ശ​​നം സാ​​ധ്യ​ മാ​​ക്കു​​ന്ന​​തി​​ന് േപ്രാ​​ത്സാ​​ഹി​​പ്പി​​ക്കു​​ക​​യാ​​ണ് ഇ​​തി​​ലൂ​​ടെ ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ന​​വം​​ബ​​റി​​ലാ​​ണ് പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്കാ​​യി ലൈ​​ബ്ര​​റി തു​​റ​​ന്നു​കൊ​​ടു​​ത്ത​​തെ​​ങ്കി​​ലും ഉ​​ദ്ഘാ​​ട​​നം  2018ലാ​​ണ് ന​​ട​​ക്കു​​ക​​യെ​​ന്ന് അ​​ധി​​കൃ​​ത​​ർ വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newsqatar national library
News Summary - qatar national library-qatar-gulf news
Next Story