ഖത്തർ നാഷനൽ ലൈബ്രറി വർക്ക് ഷോപ് നടത്തി
text_fieldsദോഹ: പൈതൃക സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ഖത്തർ നാഷനൽ ലൈബ്രറി, ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് ലൈബ്രറി അസോസിയേഷൻസ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷൻസ് (ഐ.എഫ്.എൽ.എ) എന്നിവയുടെ നേതൃത്വത്തിലുള്ള ശ്രമങ്ങൾ തുടരുന്നു. ഇതിന്റെ ഭാഗമായി ‘സാംസ്കാരിക വസ്തുക്കളുടെ അനധികൃത കടത്ത് തടയുന്നതിൽ കസ്റ്റംസ് അതോറിറ്റികളുടെ പങ്ക്’ എന്ന വിഷയത്തിൽ അന്താരാഷ്ട്ര സമ്മേളനവും വർക്ക് ഷോപ്പും മൊറോക്കോയിലെ റബാത്തിൽ ഐ.സി.ഇ.എസ്.സി.ഒ ആസ്ഥാനത്ത് ആരംഭിച്ചു. ലോക ഇസ് ലാമിക വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടന (ഐ.സി.ഇ.എസ്.സി.ഒ), ഖത്തർ ജനറൽ കസ്റ്റംസ് അതോറിറ്റി, മൊറോക്കോ കസ്റ്റംസ് ആൻഡ് ഇൻഡയറക്ട് ടാക്സസ് അഡ്മിനിസ്ട്രേഷൻ എന്നിവയുമായി സഹകരിച്ചാണ് ഖത്തർ നാഷനൽ ലൈബ്രറി പരിപാടി നടത്തുന്നത്.
ഉദ്ഘാടന ചടങ്ങിൽ മൊറോക്കോയുടെ മന്ത്രി അബ്ദുല്ലതീഫ് ഔഹ്ബി, യുവജന, സാംസ്കാരിക, മാധ്യമകാര്യ മന്ത്രിയായ മുഹമ്മദ് മെഹ്ദി ബെൻസെയ്ദ്, ഖത്തർ നാഷനൽ ലൈബ്രറി എക്സിക്യുട്ടിവ് ഡയറക്ടർ ടാൻ ഹൂസിം, ഐ.സി.ഇ.എസ്.സി.ഒ ഡയറക്ടർ ജനറൽ ഡോ. സാലിം ബിൻ മുഹമ്മദ് അൽ മാലിക്, ഖത്തർ ജനറൽ കസ്റ്റംസ് അതോറിറ്റി അസിസ്റ്റന്റ് ചെയർമാൻ തലാൽ അബ്ദുല്ല അൽ ഷൈബി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

