ഖത്തർ നാഷനൽ ഐഡന്റിറ്റി പ്രദർശനം സംഘടിപ്പിച്ചു
text_fieldsഐഡിയൽ ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച ഖത്തർ നാഷനൽ ഐഡന്റിറ്റി പ്രദർശനത്തിൽനിന്ന്
ദോഹ: ഐഡിയൽ ഇന്ത്യൻ സ്കൂളിലെ സോഷ്യൽ സയൻസ് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂനിറ്റുമായി സഹകരിച്ച് ഖത്തർ കോർണർ ഉദ്ഘാടനവും ഖത്തർ നാഷനൽ ഐഡന്റിറ്റി പ്രദർശനവും സംഘടിപ്പിച്ചു. രാജ്യത്തിന്റെ ചരിത്രത്തെയും മൂല്യങ്ങളെയും കുറിച്ചുള്ള വിദ്യാർഥികളുടെ അറിവും ആദരവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ മോർണിങ്, ഈവനിങ് സെഷനുകളിലെ വിദ്യാർഥികൾ ഖത്തറിന്റെ സമ്പന്നമായ പൈതൃകം, സംസ്കാരം, ദേശീയ ഐഡന്റിറ്റി എന്നിവ പ്രദർശിപ്പിച്ചു.
ഗേൾസ് വിഭാഗത്തിലെ ചടങ്ങിൽ സ്കൗട്ട്സ് ആക്ടിവിറ്റിസ് കൺസൽട്ടന്റുമാരായ അഹ്മദ് ഖമീസ് ബി. അൽ യൂസുഫ്, മുനാ ജുമാ അൽ മൻസൂരി എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ഗേൾസ് വിഭാഗം വൈസ് പ്രിൻസിപ്പൽ ഡോ. നസീമ ബി. ശൈഖ്, ഗേൾസ് വിഭാഗം ഹെഡ്മിസ്ട്രസ് ഖദീജ ടി.സി. എന്നിവരും പങ്കെടുത്തു. ബോയ്സ് വിഭാഗത്തിൽ ഖത്തർ ഫാമിലി അഡ്വൈസറി കൗൺസിൽ ചെയർമാനും ഇസ്ലാമിക് കൗൺസിലറുമായ ആയേഷ് അഹ്മദ് അൽ ഖഹ്താനി മുഖ്യാതിഥിയായി പങ്കെടുത്തു.
പ്രിൻസിപ്പൽ ശൈഖ് ഷമീം സാഹിബ്, വിവിധ വിഭാഗം മേധാവികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. വൈസ് പ്രിൻസിപ്പൽ അഅ്സം ഖാൻ, അസിസ്റ്റന്റ് ഹെഡ്മിസ്ട്രസ് ലിപ്സി സാബു എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
സംഘാടകരെയും പങ്കെടുത്തവരെയും പ്രിൻസിപ്പൽ ശൈഖ് ഷമീം സാഹിബ് അഭിനന്ദിച്ചു. വിദ്യാർഥികൾക്കിടയിൽ ഖത്തറിന്റെ സംസ്കാരം, പൈതൃകം, ദേശീയ സ്വത്വം എന്നിവയോട് ആദരവ് വളർത്തിയെടുക്കുന്നതിൽ അവർ നടത്തിയ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

