Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖത്തർ ദേശീയ ദിനം നാളെ; തടവുകാർക്ക് അമീറിന്റെ പൊതുമാപ്പ്

text_fields
bookmark_border
ഖത്തർ ദേശീയ ദിനം നാളെ; തടവുകാർക്ക് അമീറിന്റെ പൊതുമാപ്പ്
cancel

ദോഹ: ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി അർഹരായ തടവുകാർക്ക് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പൊതുമാപ്പ്.

അമിരി ഉത്തരവിലൂടെയാണ് നിരവധി തടവുകാർക്ക് പൊതുമാപ്പ് നൽകിയ വിവരം പ്രഖ്യാപിച്ചത്. എന്നാൽ, എത്രപേർക്ക് ആനുകൂല്യം ലഭിച്ചുവെന്ന് വെളിപ്പെടുത്തിയിട്ടില്ല.

എല്ലാ വർഷവും ഖത്തർ ദേശീയ ദിനം, റമദാൻ തുടങ്ങിയ വിശേഷ അവസരങ്ങളിലാണ് ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്ക് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പൊതു മാപ്പ് നൽകുന്നത്.

ഡിസംബർ 18 ബുധനാഴ്ചയാണ് ഖത്തർ ദേശീയ ദിനം ആഘോഷിക്കുന്നത്. ഇതിന്റെ ഭാഗമായി ബുധൻ, വ്യാഴം ദിവസങ്ങളിൽ രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Qatar National Day tomorrow; Emir grants amnesty to prisoners
Next Story