Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Dec 2021 12:08 PM GMT Updated On
date_range 2021-12-15T17:38:01+05:30ഖത്തർ ദേശീയ ദിനാഘോഷം; ഡിസംബർ 19ന് പൊതു അവധി
text_fieldsദോഹ: ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 19ന് ഞായറാഴ്ച ഖത്തറിൽ പൊതു അവധി പ്രഖ്യാപിച്ച് അമീരി ദിവാൻ. 18 ശനിയാഴ്ചയാണ് ഖത്തർ ദേശീയ ദിനാഘോഷം. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾക്കാണ് രാജ്യം വേദിയാവുന്നത്.
ഫിഫ അറബ് കപ്പ് ഫൈനൽ ദിനം കൂടിയായതിനാൽ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരെ കൂടി ആകർഷിക്കുന്ന പരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത്. സൈനിക പരേഡ് ഉൾപ്പെടെ വിവി ചടങ്ങുകൾക്ക് കോർണിഷ് വേദിയാവും.
അതിനു പുറമെ, അൽവക്ര, ഓൾഡ് സൂഖ്, ആസ്പയർ പാർക്ക്, കതാറ എന്നിവടങ്ങളിൽ 12 മുതൽ വിവിധ പരിപാടികൾ ആരംഭിച്ചു കഴിഞ്ഞു. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങളിലെ അലങ്കാര പണികൾ സംബന്ധിച്ച് മാർഗനിർദേശം കഴിഞ്ഞ ദിവസം പുറത്തിറക്കി. വാഹനങ്ങളുടെ നിറം മാറ്റാനോ, വിൻഡ്ഷീൽഡിൽ ടിൻറ് ചെയ്യാനോ പാടില്ല.
Next Story