ഖത്തർ ദേശീയ ദിനാഘോഷം; വാഹന അലങ്കാരത്തിൽ നിയന്ത്രണം
text_fieldsദോഹ: ഖത്തർ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് വാഹനങ്ങൾ അലങ്കരിക്കുന്നതിനുള്ള നിയമങ്ങളും ചട്ടങ്ങളും പുറപ്പെടുവിച്ച് ആഭ്യന്തര മന്ത്രാലയം. ഡിസംബർ 14 മുതൽ 20 വരെയുള്ള കാലയളവിൽ വാഹനങ്ങൾ അനുവദനീയമായ രീതിയിൽ അലങ്കരിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ചട്ടങ്ങളിൽ വിശദീകരിക്കുന്നു. നിയന്ത്രണങ്ങളനുസരിച്ച്, വാഹനങ്ങളുടെ മുൻവശത്തെ വിൻഡ് ഷീൽഡുകൾ, പിൻവശത്തെ വിൻഡ്ഷീൽഡുകൾ, ഡ്രൈവറുടെ വശത്തെയും മുൻവശത്തെ യാത്രക്കാരന്റെ വശത്തെയും ഗ്ലാസുകൾ എന്നിവക്ക് ടിന്റ് ചെയ്യുകയോ മറ്റു സ്റ്റിക്കറുകളോ പാടില്ല.
വാഹനത്തിന്റെ യഥാർഥ കളർ മാറ്റാൻ പാടില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
കൂടാതെ, മുൻവശത്തെയും പിൻവശത്തെയും നമ്പർ പ്ലേറ്റുകൾ മറയ്ക്കുന്ന തരത്തിലുള്ള അലങ്കാരങ്ങളും അനുവദനീയമല്ല. ദേശീയ ദിനാഘോഷങ്ങളുമായി ബന്ധമില്ലാത്ത സ്റ്റിക്കറുകൾ വാഹനങ്ങളിൽ പാടില്ലെന്നും മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

