മലർവാടി ബാലസംഘം ഖത്തർ ദേശീയ ദിനം ആഘോഷിച്ചു
text_fieldsഖത്തർ ദേശീയ ദിനത്തിന്റെ ഭാഗമായി മലർവാടി ബാലസംഘം റയ്യാൻ സോൺ സംഘടിപ്പിച്ച പരിപാടികളിലെ വിജയികൾ സംഘാടകർക്കൊപ്പം
ദോഹ: ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി മലർവാടി ബാലസംഘം റയ്യാൻ സോൺ പ്ലെയ്സി എന്ന തലക്കെട്ടിൽ കുട്ടികൾക്കായി കായികമത്സരങ്ങൾ സംഘടിപ്പിച്ചു.
ബഡ്സ്, കിഡ്സ് എന്നീ വിഭാഗങ്ങളിലായി മുൻകൂട്ടി രജിസ്റ്റർ ചെയ്ത നിരവധി കുട്ടികൾ പങ്കെടുത്തു. വിജയികൾക്ക് സി.ഐ.സി. റയ്യാൻ സോണൽ സെക്രട്ടറി എം.എം. അബ്ദുൽ ജലീൽ, മലർവാടി ഭാരവാഹികളായ ശിബ്ലി സിബ്ഗത്തുല്ല, ശബാന ഷാഫി, സുമയ്യ റഫീഖ്, സമീന ആസിഫ്, ജാസ്മിൻ, റൂബി കലാം, സലീന ബാബു, ശർമി തൗഫീഖ്, ഫസീല നയീം, സിദ്ദീഖ് വേങ്ങര എന്നിവർ വിതരണം ചെയ്തു

