ദേശീയ ദിനം: ഖത്തറിന് ആശംസയുമായി ഇന്ത്യ
text_fieldsരാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി
ദോഹ: ദേശീയ ദിനം ആഘോഷിക്കുന്ന ഖത്തറിന് ആശംസയുമായി ഇന്ത്യ. രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് ആശംസ സന്ദേശമയച്ചു. ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാർക്ക് ഖത്തർ നൽകുന്ന ആതിഥേയത്വത്തിന് ഇരുവരും അമീറിന് നന്ദി അറിയിച്ചു. ഇന്ത്യയും ഖത്തറും തമ്മിലെ സൗഹൃദം കൂടുതൽ ദൃഢമാകട്ടെയെന്നും ആശംസിച്ചു. ദേശീയ ദിനം ആഘോഷിക്കുന്ന ഖത്തറിന് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറും ആശംസ നേർന്നു. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനിക്കുള്ള സന്ദേശത്തിലാണ് ആശംസ അറിയിച്ചത്.

