ദോഹ: പശ്ചിമ ബംഗാളിലെ ഹാൽഡിയ പെേട്രാ കെമിക്കൽസ് ലിമിറ്റഡുമായി (എച്ച്.പി.എൽ), ഖത്തർ പെേട്രാളിയം മൂന്ന് വർഷത്തെ നാഫ്ത വിതരണ കരാറിൽ ഒപ്പുവെച്ചു. കരാർ പ്രകാരം ആറ് ലക്ഷം ടൺ നാഫ്തയാണ് ഖത്തർ പെേട്രാളിയം എച്ച് പി എല്ലിന് നൽകുക. ഖത്തർ പെേട്രാളിയം ഫോർ ദി സെയിൽ ഓഫ് പെേട്രാളിയം െപ്രാഡക്ട്സ് കമ്പനി(ക്യൂ പി എസ് പി പി)ക്ക് വേണ്ടി ഖത്തർ പെേട്രാളിയമാണ് കരാറിൽ ഒപ്പുവെച്ചത്. ക്യൂ പി എസ് പി പിയുടെ ഇന്ത്യയിലേക്കുള്ള പ്രഥമ നാഫ്ത വിതരണമായിരിക്കും ഹാൽഡിയയുമായുള്ള കരാറിലൂടെ സാധ്യമാകുന്നത്. കമ്പനിക്ക് നേരിട്ടുള്ള കൂടുതൽ വിതരണത്തിന് കരാർ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഖത്തറിെൻറ ഏറ്റവും പ്രധാനപ്പെട്ട ഉൗർജ പങ്കാളിയാണ് ഇന്ത്യയെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാലാടിസ്ഥാനത്തിലുള്ള സഹകരണത്തിൽ അഭിമാനിക്കുന്നുവെന്നും ഖത്തർ പെേട്രാളിയം സി ഇ ഒയും പ്രസിഡൻറുമായ സഅദ് ശെരീദ അൽ കഅ്ബി പറഞ്ഞു. ഇന്ത്യൻ കമ്പനികളുമായി പുതിയ അവസരങ്ങൾ തേടുന്നത് തുടരും. ഇന്ത്യയിൽ വർധിച്ചുവരുന്ന ഉൗർജ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിന് ആവശ്യമായ സംഭാവനകൾ നൽകുമെന്നും അൽ കഅ്ബി കൂട്ടിച്ചേർത്തു.
ഇന്ത്യയിലേക്ക് പ്രകൃതി വാതകം, ക്രൂഡ് ഓയിൽ, പാചക വാതകം തുടങ്ങിയവ ഖത്തർ ദീർഘകാലമായി വിതരണം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹാൽഡിയ പെേട്രാകെമിക്കൽ കമ്പനിയുമായി ചേർന്ന് ഇന്ത്യയുമായുള്ള ഉൗർജ ബന്ധം ശക്തിപ്പെടുത്തുന്നതിൽ അഭിമാനിക്കുന്നുവെന്നും അൽ കഅ്ബി പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും വലിയ പെേട്രാ കെമിക്കൽ കമ്പനികളിലൊന്നാണ് ഹാൽഡിയ. കൊൽക്കത്തയിൽ നിന്നും 125 കിലോമീറ്റർ അകലെയാണ് ഹാൽഡിയ കോംപ്ലക്സ് സ്ഥിതി ചെയ്യുന്നത്. വർഷത്തിൽ ഏഴ് ലക്ഷം ടൺ എഥിലീൻ സംഭരണശേഷിയാണ് ഹാൽഡിയ പെേട്രാ കെമിക്കൽ ലിമിറ്റഡിനുള്ളത്.