മിയ പാർക്കിൽ ഇടംപിടിച്ച് പ്രിവിലേജ്ഡ് പോയന്റ്സ്
text_fieldsഖത്തർ മ്യൂസിയംസ് ചെയർപേഴ്സൻ ശൈഖ അൽ മയാസ ബിൻത് ഹമദ് ആൽഥാനി മിയ പാർക്കിലെ കലാസൃഷ്ടിക്കൊപ്പം
ദോഹ: ആകർഷകമായ കലാസൃഷ്ടികളാൽ സമ്പന്നമാണ് ഖത്തർ മ്യൂസിയങ്ങൾക്ക് കീഴിലെ ഓരോ സ്ഥാപനങ്ങളും. ഏറ്റവും ഒടുവിലായി ഇസ്ലാമിക് മ്യൂസിയം പാർക്കിലെ പച്ചപ്പിൽ പുതിയൊരു കലാസൃഷ്ടികൂടി കഴിഞ്ഞ ദിവസം അതിഥിയായെത്തി.
ഇറാൻ വംശജനായ ജർമൻ കലാകാരൻ നൈറി ബഗ്റമിയാന്റെ പ്രിവിലേജ്ഡ് പോയന്റ് എന്ന പേരിലുള്ള പരമ്പരയുെട ഭാഗമായി രണ്ടു ശിൽപങ്ങളാണ് മിയ പാർക്കിലെ പച്ചപ്പിന്റെ പശ്ചാത്തലത്തിൽ സ്ഥാപിച്ചത്. ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൻ ശൈഖ അൽ മയാസ ബിൻത് ഹമദ് ആൽഥാനി ശിൽപം അനാച്ഛാദനം നിർവഹിച്ചു.
ഇറാൻ അംബാസഡർ ഡോ. അലി സാലിഹ്ബാദി, മ്യൂസിയം സി.ഇ.ഒ മുഹമ്മദ് സഅദ് അൽ റുമൈഹി തുടങ്ങിയവർ പങ്കെടുത്തു.
വാസ്തുവിദ്യാ ഘടകങ്ങളെയും മനുഷ്യശരീരത്തെയും കലാസൃഷ്ടിയുടെ ഘടകങ്ങളാക്കി കാഴ്ചക്കാരുമായി സംവദിക്കുന്ന കലാകാരിയെന്ന നിലയിൽ ശ്രദ്ധേയയാണ് നൈറി ബഗ്റമിയാൻ.
2019ൽ ഇവർ ആരംഭിച്ച പ്രിവിലേജ്ഡ് പോയന്റ്സ് എന്ന സീരീസിന്റെ തുടർച്ചയാണ് ഖത്തറിലെത്തിയ ഈ സൃഷ്ടികളും. നേരത്തെ ജർമനിയിൽ ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ ഇവരുടെ ഇതേ കലാസൃഷ്ടികൾ സ്ഥാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

