പര്യവേക്ഷണവുമായി ഖത്തർ മ്യൂസിയംസ്: അസ്സെയ്ലയിൽ സുപ്രധാന പുരാതന അവശിഷ്ടങ്ങൾ
text_fieldsബലിയർപ്പിക്കപ്പെട്ട ഒട്ടകത്തിെൻറ അവശിഷ്ടങ്ങൾ
ദോഹ: രാജ്യത്തിെൻറ ചരിത്രം തേടിയുള്ള ഖത്തർ മ്യൂസിയംസിെൻറ പര്യവേക്ഷണം തുടരുന്നു. ഖത്തറിെൻറ പശ്ചിമ ഭാഗത്തായി കഴിഞ്ഞ ദിവസം സുപ്രധാന ചരിത്രാവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ഉം ബാബ് പ്രദേശത്തിന് 12 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന അസ്സെയ്ലയിലാണ് പൗരാണിക അവശിഷ്ടങ്ങൾ കണ്ടെത്തിയത്. രാജ്യത്തെ തന്നെ ഏറ്റവും പഴക്കംചെന്ന ആർക്കിയോളജിക്കൽ പ്രദേശമായാണ് ഇതിനെ കണക്കാക്കുന്നതെന്ന് ഖത്തർ മ്യൂസിയംസ് വ്യക്തമാക്കി.
ബി.സി.ഇ 300നും 300 സി.ഇക്കും ഇടയിൽ പഴക്കമുള്ള ശ്മശാന കുന്നുകളിലാണ് ഖത്തർ മ്യൂസിയത്തിനു കീഴിലുള്ള പുരാവസ്തു വകുപ്പ് ഖനനം നടത്തിയത്. പുരാതന കാലത്ത് ശവകുടീരങ്ങളിലെ ആഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കൊള്ളയടിക്കപ്പെട്ടിരുന്നു. ഖനനത്തിൽ ശവകുടീരങ്ങളിലെ പ്രധാന വ്യക്തികളുടെ മൃതദേഹാവശിഷ്ടങ്ങൾ, വാൾ, ഉരുക്ക് ഉപകരണങ്ങൾ, സ്വർണ കമ്മലുകൾ തുടങ്ങിയവും കണ്ടെടുത്തിട്ടുണ്ട്. ബലിയർപ്പിക്കപ്പെട്ട ഒട്ടകത്തിെൻറ അവശിഷ്ടങ്ങളും കല്ലിെൻറ ചേംബറിൽ അടക്കം ചെയ്ത നിലയിൽ കല്ലറയിൽനിന്ന് കണ്ടെടുത്തിരുന്നു.
അസ്സെയ്ലയിൽനിന്ന് കണ്ടെടുത്ത മനുഷ്യാവശിഷ്ടങ്ങൾ വിശദമായ പാലിയോ ആേന്ത്രാപോളജി, മോളിക്യുലാർ പഠന വിലയിരുത്തലുകൾക്കും വിധേയമാക്കപ്പെടുമെന്ന് ഖത്തർ മ്യൂസിയംസ് അറിയിച്ചു. പുരാതന കാലത്ത് ഈ പ്രദേശത്ത് താമസിച്ചിരുന്ന ആളുകളുടെ കുടിയേറ്റവും ഭക്ഷണരീതിയും മനസ്സിലാക്കുന്നതിെൻറ ഭാഗമായാണ് വിശദപഠനം. അസ്സെയ്ലയിൽനിന്ന് കണ്ടെടുക്കപ്പെട്ട ചരിത്രാവശിഷ്ടങ്ങൾ ഒരു ചുവടുവെപ്പാണെന്നും സുപ്രധാനമായ പലതും മേഖലയിൽനിന്ന് കണ്ടെടുക്കാനുണ്ടെന്നും ഖത്തർ മ്യൂസിയം സി.ഇ.ഒ അഹ്മദ് മൂസ അൽനംല പറഞ്ഞു. ഖത്തറിെൻറ പൈതൃകത്തിലേക്ക് വെളിച്ചം വീശുന്നതും പൗരാണിക അവശിഷ്ടങ്ങൾ സംരക്ഷിക്കുന്നതിലേക്ക് സംഭാവന ചെയ്യുന്നതുമായിരിക്കും ഇതെന്നും പുരാവസ്തു വകുപ്പ് വിഭാഗം മേധാവി ഫൈസൽ അൽ നഈമി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.