Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖ​ത്ത​ർ മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രി-ചൈ​നീ​സ് ഭ​വ​ന, ന​ഗ​ര​വി​ക​സ​ന മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
ഖ​ത്ത​ർ മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രി-ചൈ​നീ​സ് ഭ​വ​ന, ന​ഗ​ര​വി​ക​സ​ന മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
cancel
camera_alt

ഖ​ത്ത​ർ മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രി അ​ബ്ദു​ല്ല ബി​ൻ ഹ​മ​ദ് ബി​ൻ അ​ബ്ദു​ല്ല അ​ൽ അ​തി​യ്യ, ചൈ​നീ​സ് ഭ​വ​ന ന​ഗ​ര -ഗ്രാ​മീ​ണ വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി നി ​ഹോ​ങ്ങിനും മറ്റ് ഉദ്യോഗസ്ഥർക്കുമൊപ്പം  

ദോ​ഹ: ഔ​ദ്യോ​ഗി​ക ചൈ​നീ​സ് സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ഖ​ത്ത​ർ മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രി അ​ബ്ദു​ല്ല ബി​ൻ ഹ​മ​ദ് ബി​ൻ അ​ബ്ദു​ല്ല അ​ൽ അ​തി​യ്യ, ചൈ​നീ​സ് ഭ​വ​ന ന​ഗ​ര -ഗ്രാ​മീ​ണ വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി നി ​ഹോ​ങ്ങു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ന​ഗ​രാ​സൂ​ത്ര​ണം, വി​ക​സ​നം, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്ത​ൽ, സു​സ്ഥി​ര -സ്മാ​ർ​ട്ട് നി​ർ​മാ​ണ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ എ​ന്നീ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും അ​റി​വും വൈ​ദ​ഗ്ധ്യ​വും പ​ങ്കു​വെ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു.

ന​ഗ​ര​വി​ക​സ​ന രം​ഗ​ത്ത് ഉ​പ​യോ​ഗി​ക്കു​ന്ന വി​വി​ധ നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും ആ​ധു​നി​ക പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ളും യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു. ഭ​വ​ന, ന​ഗ​ര​വി​ക​സ​ന മേ​ഖ​ല​ക​ളി​ലെ അ​നു​ഭ​വ​സ​മ്പ​ത്ത് പ​ര​സ്പ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നും കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക് പ​ങ്കാ​ളി​ത്തം വ്യാ​പി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള സാ​ധ്യ​ത​ക​ളും കൂ​ടി​ക്കാ​ഴ്ച​യി​ൽ വി​ല​യി​രു​ത്തി.

ചൈ​ന സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ക​ഴി​ഞ്ഞ​ദി​വ​സം പ്ര​മു​ഖ ചൈ​നീ​സ് ക​മ്പ​നി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യി അ​ബ്ദു​ല്ല ബി​ൻ ഹ​മ​ദ് ബി​ൻ അ​ബ്ദു​ല്ല അ​ൽ അ​തി​യ്യ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. കൃ​ഷി, പൊ​തു​സേ​വ​ന​ങ്ങ​ൾ, നി​ർ​മാ​ണം എ​ന്നീ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​ത്തെ​ക്കു​റി​ച്ച് ച​ർ​ച്ച ന​ട​ന്നു.

സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​ര​വും കാ​ര്യ​ക്ഷ​മ​ത​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി രൂ​പ​ക​ൽ​പ്പ​ന ചെ​യ്‌​തി​ട്ടു​ള്ള സ്മാ​ർ​ട്ട് സി​സ്റ്റ​ങ്ങ​ൾ, ശു​ചീ​ക​ര​ണ​ത്തി​നും മ​റ്റ് പൊ​തു​സേ​വ​ന​ങ്ങ​ൾ​ക്കു​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന റോ​ബോ​ട്ടു​ക​ൾ ഉ​ൾ​പ്പെ​ടെ അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ അ​ദ്ദേ​ഹം ചോ​ദി​ച്ച​റി​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Qatar Municipality Minister and Chinese Housing Development Minister hold meeting
Next Story