ഖത്തർ മോംസ് അഞ്ചാം വാർഷികാഘോഷം
text_fieldsഖത്തർ മോംസ് അഞ്ചാം വാർഷികാഘോഷ പരിപാടിയിൽനിന്ന്
ദോഹ: അമ്മമാരുടെ ആഗോള കൂട്ടായ്മയായ യൂനിവേഴ്സ് ഓഫ് മോംസിന്റെ (യൂനിമോ) ഖത്തർ ഘടകമായ ഖത്തർ മോംസിന്റെ (ക്യു.എ.എം.ഒ) അഞ്ചാം വാർഷികാഘോഷം ‘ഷാഗുൺ 5.0’ പുൾമാൻ ഹോട്ടലിൽ വർണാഭമായ പരിപാടികളോടെ നടന്നു. ദീപ ജയ്സ്വാൾ 2020 ജൂലൈ 24ന് സ്ഥാപിച്ച ക്യു.എ.എം.ഒ, അമ്മമാർക്കിടയിൽ സൗഹൃദവും അനുഭവങ്ങളും പങ്കുവെച്ച് 6,500ലധികം അംഗങ്ങളുള്ള കൂട്ടായ്മയായി ഖത്തറിലുടനീളം വളർന്നു. 180ലധികം അംഗങ്ങൾ പങ്കെടുത്ത വാർഷികാഘോഷ പരിപാടിയിൽ കൾചറൽ പെർഫോമൻസ്, രസകരമായ ഗെയിമുകൾ, റാഫിൾസ്, സമ്മാനങ്ങൾ എന്നിവ ഒരുക്കിയിരുന്നു.
ഒരു ചെറിയ കൂട്ടായ്മയിൽനിന്ന് തുടങ്ങി വളർന്നുവന്ന ക്യു.എ.എം.ഒയുടെ യാത്രയെക്കുറിച്ച് ദീപ ജയ്സ്വാൾ അനുഭവങ്ങൾ പങ്കുവെച്ചു. യൂനിമോ സ്ഥാപകയായ നേഹ കരേ കനബറിനും ഓരോ അംഗത്തിനും അവരുടെ സംഭാവനകൾക്കും അവർ നന്ദി പറഞ്ഞു. ദീപ ജയ്സ്വാൾ, ആകാംക്ഷ സബർവാൾ, ബീന എന്നിവരടങ്ങുന്ന ക്യു.എ.എം.ഒ അഡ്മിൻ ടീം ക്യു.എ.എം.ഒയെ മുന്നോട്ടുനയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

