സീഫാറേഴ്സ് ദിനം ആചരിച്ച് ഖത്തർ ഗതാഗത മന്ത്രാലയം
text_fieldsദോഹ: അന്താരാഷ്ട്ര ‘സീഫാറേഴ്സ്’ ദിനാചരണത്തിൽ പങ്കുചേർന്ന് ഖത്തർ ഗതാഗത മന്ത്രാലയം. സമുദ്ര ഗതാഗതത്തിൽ നിർണായക പങ്കുവഹിക്കുന്ന കപ്പൽ ജീവനക്കാർക്കുള്ള ആദരമായി എല്ലാ വർഷവും ജൂൺ 25നാണ് അന്താരാഷ്ട്ര സീഫാറേഴ്സ് ദിനം ആചരിക്കുന്നത്.
ചരക്കുനീക്കവും യാത്രക്കാരുടെ സഞ്ചാരവുമായി കടൽഗതാഗതത്തിന്റെ ജീവനാഡിയായ കപ്പൽ ജീവനക്കാർക്കുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ആദരമാണ് ‘സീഫാറേഴ്സ് ദിനം’. ഐക്യരാഷ്ട്രസഭ നേതൃത്വത്തിൽ സർക്കാറുകൾ, കപ്പൽ സംഘടനകൾ, കമ്പനികൾ, കപ്പൽ ഉടമകൾ, ജീവനക്കാർ എല്ലാവരും ചേർന്നാണ് ഈ ദിനം ആഘോഷിക്കുന്നത്.
അവർക്കുള്ള ആദരമായാണ് ഗതാഗത മന്ത്രാലയം സൈക്ലിങ് ഉൾപ്പെടെ പരിപാടികൾ സംഘടിപ്പിച്ചത്. വക്റ ബസ് സ്റ്റേഷനിൽനിന്നും ആരംഭിച്ച ഹമദ് തുറമുഖത്ത് സമാപിച്ച സൈക്ലിങ്ങിൽ ഗതാഗത മന്ത്രാലയത്തിലെയും കപ്പൽ ഗതാഗത വിഭാഗത്തിലെയും ജീവനക്കാർ പങ്കെടുത്തു. ഹമദ് തുറമുഖത്തെത്തിയ സൈക്ലിങ് റൈഡിനെ നങ്കൂരമിട്ട കപ്പലുകൾ സൈറൺ മുഴക്കിയാണ് വരവേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

