ആയിരത്തിലധികം മരുന്നുകളുടെ വില കുറച്ച് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം
text_fieldsദോഹ: പ്രാദേശിക വിപണിയിൽ ആയിരത്തിലധികം മരുന്നുകളുടെ വില കുറച്ച് പൊതുജനാരോഗ്യ മന്ത്രാലയം. 1019 മരുന്നുകൾക്ക് 15 ശതമാനം മുതൽ 75 ശതമാനം വരെയാണ് വില കുറച്ചത്. ഹൃദ്രോഗം, രക്തസമ്മർദം, പ്രമേഹം, വേദനസംഹാരികൾ, അണുബാധ തടയുന്നതിനുള്ള മരുന്നുകൾ, കാൻസർ ചികിത്സകൾ, ആന്റിബയോട്ടിക്കുകൾ, അലർജി ചികിത്സകൾ എന്നിവയുൾപ്പെടെ വിവിധതരം വിഭാഗങ്ങളിൽപ്പെട്ട മരുന്നുകൾക്കാണ് വിലക്കിഴിവ് ബാധകമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ മരുന്നുകളുടെ വില ഫാർമസി ആൻഡ് ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്മെന്റ് പതിവായി നിരീക്ഷിക്കാറുണ്ട്. സാധാരണയായി ഉപയോഗിക്കുന്ന മരുന്നുകൾ എല്ലാവർക്കും താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കാൻ ശ്രദ്ധിക്കാറുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഫാർമസി ആൻഡ് ഡ്രഗ് കൺട്രോൾ വിഭാഗം ഡയറക്ടർ ഡോ. ആയിഷ ഇബ്രാഹിം അൽ അൻസാരി പറഞ്ഞു.
അംഗീകൃത വിലനിർണയ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രാദേശിക വിപണിയിൽ മരുന്നുകളുടെ വില നിശ്ചയിക്കുന്നത്. ഉൽപാദന ചെലവ്, അംഗീകൃത റഫറൻസ് വിലകൾ, പ്രാദേശിക വിപണിയിൽ ലഭ്യമായ മറ്റ് മരുന്നുകളുടെ വില എന്നിവ കണക്കിലെടുത്താണ് ഇത് നിശ്ചയിക്കുന്നത്. രജിസ്റ്റർ ചെയ്ത മരുന്നുകളുടെയും അവയുടെ വിലകളുടെയും പൂർണ പട്ടിക പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

