ഖത്തർ സാംസ്കാരിക മന്ത്രാലയം ഇന്ത്യൻ സാംസ്കാരിക ദിനാഘോഷം
text_fieldsഖത്തർ സാംസ്കാരിക മന്ത്രാലയം ഇന്ത്യൻ സാംസ്കാരിക ദിനാഘോഷം ഉദ്ഘാടനം നൗഫൽ പാലേരി നിർവഹിക്കുന്നു
ദോഹ: ഫിഫ ലോകകപ്പിനോടനുബന്ധിച്ച് ഖത്തർ സാംസ്കാരിക മന്ത്രാലയം വിവിധ കമ്മ്യൂണിറ്റികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന സാംസ്കാരിക ദിന പരിപാടികളുടെ ഭാഗമായി ഇന്ത്യൻ കമ്മ്യൂണിറ്റി നേതൃത്വത്തിൽ സാംസ്കാരിക സായാഹ്നമൊരുക്കി.
സാംസ്കാരിക മന്ത്രാലയത്തിന് കീഴിലെ മ്യൂസിക് അഫയേഴ്സ് സെൻററിൽ നടന്ന പരിപാടിയിൽ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ കലാ സാംസ്കാരിക വൈവിധ്യം അരങ്ങേറി.
വുമൺ ഇന്ത്യ ഖത്തർ പ്രസിഡൻറ് നഹ്യാബീവി, തനിമ ഖത്തർ ഡയറക്ടർ ആർ. എസ്. അബ്ദുൽ ജലീൽ എന്നിവരുടെ സാന്നിദ്ധ്യത്തിൽ സെൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി ഖത്തർ (സി.ഐ.സി) ജനറൽ സെക്രട്ടറി നൗഫൽ പാലേരി ഉദ്ഘാടനം നിർവഹിച്ചു.
സാംസ്കാരിക ദിനാഘോഷത്തിൽ വിദ്യാർഥികൾ അവതരിപ്പിച്ച പരിപാടിയിൽ നിന്ന്
മലർവാടി ബാലസംഘം, തനിമ ഖത്തർ, വിമൻ ഇന്ത്യ, ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ, പോഡാർ പേൾ സ്കൂൾ എന്നിവയിലെ കലാകാരന്മാർ വ്യത്യസ്തങ്ങളായ കലാ പ്രകടനങ്ങൾ കാഴ്ചവെച്ചു. ഹര്യാൻവി ഡാൻസ്, കോൽക്കളി, ദണ്ഡിയാ ഡാൻസ്, ഒപ്പന, പഞ്ചാബി ബംഗാര ഡാൻസ്, ദഫ് മുട്ട്, പീക്കോക് ഡാൻസ്, നാടൻ പാട്ട്, ഹിന്ദി, തമിഴ്, പഞ്ചാബി, മലയാളം ഗാനങ്ങൾ, സംഗീത ശില്പം, നാടോടി ഗാനങ്ങൾ എന്നിവ അവതരിപ്പിക്കപ്പെട്ടു.
അബ്ദുൽ ബാസിത്തിൻെറ വിവിധ പെയിൻറിങ്ങുകൾ പ്രദർശിപ്പിച്ചു. കൂടാതെ മെഹന്തി ഡിസൈൻ, കര കൗശല സാമഗ്രികൾ, ഇസ്ലാമിക് കാലിഗ്രാഫി എന്നിവയുടെ പ്രദർശനവും നടന്നു. സാംസകാരിക മന്ത്രാലയം പ്രതിനിധികൾ പരിപാടികളിൽ പങ്കെടുത്തു.
കെ.സി അബ്ദുൽ ലത്തീഫ്, ഡോ: അബ്ദുൽ വാസിഹ്, അഹ്മദ് ഷാഫി, ഡോ :സൽമാൻ ,സാലിം വേളം, സിദ്ദിഖ് വേങ്ങര, സറീന ബഷീർ, ഇലൈഹി സബീല, അബ്ദുൽ ജലീൽ എം .എം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

