ഖത്തർ ഗതാഗത മന്ത്രിയും ഇന്ത്യൻ തുറമുഖ മന്ത്രിയും ചർച്ച നടത്തി
text_fieldsഖത്തർ ഗതാഗതമന്ത്രി ജാസിം ബിൻ സെയ്ഫ് അൽ സുലൈത്തിയും ഇന്ത്യൻ തുറമുഖ, ഷിപ്പിങ്
മന്ത്രി സർബാനന്ദ സോനോവാളും ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തുന്നു
ദോഹ: ഖത്തർ ഗതാഗത മന്ത്രി ജാസിം ബിൻ സെയ്ഫ് അൽ സുലൈത്തി ഇന്ത്യൻ തുറമുഖ, ഷിപ്പിങ്, ജലഗതാഗത മന്ത്രി സർബാനന്ദ സോനോവാളുമായി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ, കൊച്ചി ഉൾപ്പെടെ, ഹമദ് തുറമുഖത്തെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന നാവിഗേഷൻ ശൃംഖലയുടെ വ്യാപ്തി വിപുലീകരിക്കാൻ ഇരുകക്ഷികളും ധാരണയിലെത്തി. നിലവിൽ ഇന്ത്യയിലെ ആറ് തുറമുഖങ്ങളായ മുന്ദ്ര, കാണ്ട്ല, കൊച്ചി, തൂത്തുക്കുടി, നവ ഷെവ, ഹാരിസ എന്നിവയാണിവ.
വാണിജ്യ തുറമുഖ മേഖലകളിലെ ഖത്തർ-ഇന്ത്യ സഹകരണ ബന്ധം ഇരു മന്ത്രിമാരും അവലോകനം ചെയ്തു. സമുദ്ര നാവിഗേഷൻ സേവനങ്ങളിൽ ഉഭയകക്ഷി സാമ്പത്തിക പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. ഖത്തർ സ്റ്റേറ്റ് എംബസിയിലെ ചാർജ് ഡി അഫയർ അലി ബിൻ മുഹമ്മദ് അൽ ബാദിയും പങ്കെടുത്തു.