Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമരുന്നുകൾക്ക്...

മരുന്നുകൾക്ക് ക്ഷാമമില്ല -ഹമദ് മെഡിക്കൽ കോർപറേഷൻ

text_fields
bookmark_border
മരുന്നുകൾക്ക് ക്ഷാമമില്ല -ഹമദ് മെഡിക്കൽ കോർപറേഷൻ
cancel

ദോഹ: ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലെ മുഴുവൻ ആശുപത്രികളും സാധാരണനിലയിൽ  പ്രവർത്തിക്കുന്നുവെന്നും നിലവിലെ സാഹചര്യത്തിൽ മെഡിക്കൽ ഉപകരണങ്ങളുടെയോ മരുന്നുകളുടെയോ ക്ഷാമമില്ലെന്നും ഹമദ് മെഡിക്കൽ കോർപറേഷൻ വ്യക്തമാക്കി. മരുന്നുകളെല്ലാം ഹമദ് മെഡിക്കൽ കോർപറേഷനിൽ സ്​റ്റോക്കുണ്ടെന്നും മറ്റു പ്രധാന മെഡിക്കൽ സംവിധാനങ്ങളെല്ലാം മാസങ്ങളായി ഹമദിന് കീഴിലുണ്ടെന്നും ഹമദ് മെഡിക്കൽ കോർപറേഷൻ കോർപറേറ്റ് കമ്മ്യൂണിക്കേഷൻ വകുപ്പ് എക്സിക്യൂട്ടിവ് ഡയറക്ടർ അലി അബ്ദുല്ല അൽ ഖാതിർ ഖത്തർ വാർത്താ ഏജൻസിയോട് പറഞ്ഞു. വിതരണ രംഗത്തെ ചില പാതകളിൽ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ടെങ്കിൽ പുതിയ പാത സ്വീകരിക്കുമെന്നും പൊതുജനാരോഗ്യത്തെ സംബന്ധിച്ച് ഒരു ബുദ്ധിമുട്ടും ഇല്ലെന്നും മരുന്ന് ക്ഷാമം ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യങ്ങളുടെ അതിർവരമ്പുകൾക്കതീതമായി എല്ലാ രോഗികൾക്കും ആവശ്യമായ ചികിത്സ ഹമദ് മെഡിക്കൽ കോർപറേഷന് കീഴിൽ തുടർന്നും  ലഭ്യമാണെന്നും പൗരത്വം നോക്കാതെ എല്ലാവർക്കും ഒരുപോലെ ചികിത്സ നൽകാൻ ഹമദ് മെഡിക്കൽ കോർപറേഷൻ പ്രതിജ്ഞാബദ്ധമാണെന്നും അലി അൽ ഖാതിർ പറഞ്ഞു. അതേസമയം, ചില ഖത്തർ കമ്പനികൾ ഇറക്കുമതി വിപുലീകരിക്കുന്നതിനായി പുതിയ വാണിജ്യ പങ്കാളികളെ  തേടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ രാജ്യത്തെ സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും മരുന്ന് ക്ഷാമം അനുഭവപ്പെട്ടിട്ടില്ലെന്നും എല്ലാ പ്രവർത്തനങ്ങളും സാധാരണഗതിയിലാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar
News Summary - qatar medicine
Next Story