ഖത്തർ മെഡികെയർ എക്സിബിഷൻ ഇന്ത്യൻ പവിലിയൻ ഒരുക്കി
text_fieldsദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടന്ന ഖത്തർ മെഡികെയർ
എക്സിബിഷൻ 2025ൽ ഒരുക്കിയ പവിലിയൻ
ദോഹ: ഇന്ത്യൻ ഫാർമസിസ്റ്റ്സ് അസോസിയേഷൻ ഖത്തർ, ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽസ് കൗൺസിൽ ഖത്തർ എന്നിവരുമായി സഹകരിച്ച്, ഖത്തർ മെഡികെയർ എക്സിബിഷൻ 2025ൽ ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ രംഗത്തെ വൈവിധ്യവും മികവും പ്രദർശിപ്പിക്കുന്ന വേദിയൊരുക്കി ഇന്ത്യൻ എംബസി. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (ഡി.ഇ.സി.സി) നടന്ന പരിപാടിയിൽ, ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ടെക്നോളജി, ആരോഗ്യ സംരക്ഷണ മേഖലകളിലെ ഇന്ത്യയുടെ നേട്ടങ്ങൾ എടുത്തുകാണിക്കുന്ന പവിലിയനാണ് ഒരുക്കിയത്.
ചെന്നൈ ഫെർട്ടിലിറ്റി സെന്റർ, നോബൽ ഹൈജീൻ പ്രൈവറ്റ് ലിമിറ്റഡ്, ഹെൽത്തിയം മെഡ്ടെക്, ഭാരത് മെഡിക്കൽ സിസ്റ്റംസ് എന്നിങ്ങനെ നാല് ഇന്ത്യൻ കമ്പനികൾ പവിലിയനിൽ തങ്ങളുടെ സേവനങ്ങൾ പ്രദർശിപ്പിച്ചു. അഡ്വാൻസ്ഡ് ഫെർട്ടിലിറ്റി ചികിത്സകൾ, സർജിക്കൽ സൊല്യൂഷനുകൾ മുതൽ ശുചിത്വ-മെഡിക്കൽ ഉപകരണ സാങ്കേതികവിദ്യകൾ വരെയുള്ള ഇന്ത്യയുടെ വൈവിധ്യമാർന്ന ആരോഗ്യ സംരക്ഷണ നേട്ടങ്ങളാണ് കമ്പനികൾ പ്രദർശിപ്പിച്ചത്.
ഢകൂടാതെ, ആരോഗ്യമേഖലയിൽ ഇന്ത്യയും ഖത്തറും തമ്മിലുള്ള ശക്തമായ സഹകരണത്തെയും പ്രഫഷനൽ ബന്ധത്തെയും പ്രതിഫലിപ്പിച്ചുകൊണ്ട് ഖത്തർ കേന്ദ്രമായി പ്രവർത്തിക്കുന്ന നിരവധി ഇന്ത്യൻ ഉടമസ്ഥതയിലുള്ള മെഡിക്കൽ രംഗത്തെ കമ്പനികളും പരിപാടിയിൽ പങ്കെടുത്തു. ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ പവിലിയൻ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഇന്നൊവേഷൻ, എഐ പിന്തുണയുള്ള ആരോഗ്യ സംരക്ഷണം, സുസ്ഥിര ആരോഗ്യ പരിഹാരങ്ങൾ എന്നിവയിൽ പുതിയ സഹകരണ സാധ്യതകൾക്ക് തുടക്കമിടാനും അതുവഴി ഇന്ത്യ-ഖത്തർ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനും പവിലിയൻ വഴിയൊരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

