ദോഹ: മെഡിക്കൽ കമ്മീഷൻ ഡിപ്പാർട്ട്മെൻറിൻെറ പുതുക്കിയ സമയക്രമം പൊതുജനാരോഗ്യമന്ത്രാലയം പുറത്തുവിട്ടു. രാവിലെ ഏഴ് മുതൽ ഉച്ചക്ക് രണ്ടുവരെയുള്ള ഒറ്റ ഷിഫ്റ്റായാണ് പുതിയ പ്രവർത്തനസമയം.
മാർച്ച് 29 മുതലാണ് സമയക്രമം പ്രാബല്യത്തിൽ വരിക. കോവിഡ് ബാധയുമായി ബന്ധപ്പെട്ട മുൻകരുതലിൻെറ ഭാഗമായാണിത്.