Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ: 12 വയസിന്​ താഴെ...

ഖത്തർ: 12 വയസിന്​ താഴെ പ്രായമുളള ​​സ്​കൂൾ വിദ്യാർഥികൾക്ക്​ മാസ്ക്​ നിർബന്ധമില്ല​

text_fields
bookmark_border
mask
cancel

ദോഹ: കോവിഡ്​ വ്യാപനം കുറഞ്ഞതോടെ സ്​കൂളുകളിൽ ഇളവ്​ പ്രഖ്യാപിച്ച്​ ഖത്തർ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മ​ന്ത്രാലയം. 12 വയസിന് താഴെയുള്ള പൊതു, സ്വകാര്യ സ്​കൂളുകളിലെയും കിൻഡർഗാർട്ടനുകളിലെയും വിദ്യാർഥികൾക്ക്​ ഞായറാഴ്​ച മുതൽ മാസ്​ക്​ അണിയൽ നിർബന്ധമില്ലെന്ന്​ മന്ത്രാലയം അറിയിച്ചു. മാർച്ച്​ 20 ഞായറാഴ്​ച മുതൽ പുതിയ നിർദേശങ്ങൾ പ്രാബല്യത്തിൽ വരും. എന്നാൽ, മാസ്​ക്​ അണിയാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക്​ ഇത്​ തുടരുന്നതിൽ തടസ്സമുണ്ടാവില്ല.

വാക്​സിൻ സ്വീകരിക്കാത്ത വിദ്യാർഥികൾക്ക്​ ആഴ്​ചയിലെ ആന്‍റിജൻപരിശോധന തുടരും. ഹോം കിറ്റ്​ ഉപയോഗിച്ചാണ്​ പരിശോധനകൾ. കോവിഡ്​ മുൻകരുതലുകളുടെ ഭാഗമായി നേരത്തെയുള്ള നിർദേശങ്ങൾ തുടരുമെന്നും മന്ത്രാലയം വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maskcovid
News Summary - Qatar: Masks are not mandatory for school children under the age of 12
Next Story