Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖത്തർ മഞ്ഞപ്പട സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് തുടക്കം

text_fields
bookmark_border
ഖത്തർ മഞ്ഞപ്പട സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് തുടക്കം
cancel

ദോഹ: ഖത്തർ മഞ്ഞപ്പട സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബാൾ ടൂർണമെന്റും അണ്ടർ -14 ജൂനിയർ സൂപ്പർ കപ്പും ആവേശകരമായി ആരംഭിച്ചു. ഖത്തർ കമ്മ്യൂണിറ്റി അഡ്വൈസർ അബ്ദുൽ റഹൂഫ് കൊണ്ടോട്ടി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ചാലിയാർ ദോഹ, ഡോം ഖത്തർ സ്ഥാപകനായ വി.സി. മഷൂദ് സന്നിഹിതനായിരുന്നു. ഖത്തർ മഞ്ഞപ്പടയുടെ എക്സിക്യൂട്ടീവ് അംഗങ്ങൾക്കൊപ്പം വിശിഷ്ടാതിഥികൾ കളിക്കാരെ പരിചയപ്പെട്ടു.

ടൂർണമെന്റിന്റെ അവസാന ദിവസമായ ഒക്ടോബർ 30-ന് ശേഷിക്കുന്ന നോക്കൗട്ട് പോരാട്ടങ്ങളും ജൂനിയർ സൂപ്പർ കപ്പും അരങ്ങേറും. സമാപന ചടങ്ങിൽ ഖത്തർ നാഷണൽ ടീം താരം ഹുസാം കമാൽ, വിവിധ ഇന്ത്യൻ കമ്മ്യൂണിറ്റി അപെക്സ് ബോഡി പ്രസിഡന്റുമാർ, ഡോ. മോഹൻ തോമസ് ഉൾപ്പടെയുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Qatar Manjappada Sevens Football Tournament kicks off
Next Story