ഫുട്ബാൾ ടീമുമായി ഖത്തർ മഞ്ഞപ്പട
text_fieldsഖത്തർ മഞ്ഞപ്പടയുടെ ജഴ്സി മുൻ ഐ.എസ്.സി പ്രസിഡന്റ് ഡോ. മോഹൻ തോമസ് പുറത്തിറക്കുന്നു
ദോഹ: ഖത്തറിലെ കളിയാരവങ്ങളിൽ സജീവ സാന്നിധ്യമായ കേരള ബ്ലാസ്റ്റേഴ്സ് ഫാൻസ് ഗ്രൂപ്പായ ഖത്തർ മഞ്ഞപ്പട ഫുട്ബാൾ ടീമുമായി കളത്തിലിറങ്ങുന്നു. ടീമിന്റെ പ്രഖ്യാപനവും ജഴ്സി പ്രകാശനവും കഴിഞ്ഞ ദിവസം നടന്നു. റേഡിയോ സുനോയിൽ നടന്ന ചടങ്ങിൽ മുൻ ഐ.എസ്.സി പ്രസിഡന്റ് ഡോ. മോഹൻ തോമസ് ജഴ്സി പ്രകാശനം നിർവഹിച്ചു.ലോക കപ്പ് ജേതാക്കളുടെ പരേഡിലും ലോകകപ്പ് കൗണ്ട് ഡൗൺ ക്ലോക്ക് അനാച്ഛാദനത്തിലും പങ്കാളിയായ ഖത്തർ മഞ്ഞപ്പട ലോകകപ്പ് വേദിയിൽ മലയാളികളുടെ അഭിമാനമായിരുന്നെന്ന് ഡോ. മോഹൻ തോമസ് പറഞ്ഞു.
ഖത്തറിലെ ഇന്ത്യൻ കമ്യൂണിറ്റിയിൽ പെട്ട ഫുട്ബാൾ താരങ്ങൾക്കും വളർന്നുവരുന്ന യുവ താരങ്ങൾക്കും കളിക്കാനുള്ള അവസരം ഖത്തർ മഞ്ഞപ്പട ഫുട്ബാൾ ടീം പ്രഖ്യാപനത്തിലൂടെ ഒരുക്കുകയാണെന്ന് സ്ഥാപക അംഗം സവാദ് അബ്ദുസ്സലാം പറഞ്ഞു. മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ഏണസ്റ്റ് ഫ്രാൻസിസ്, ഷാജി പട്ടാമ്പി, ശ്യാം പരവൂർ, നിയാസ് കൊട്ടപ്പുറം, ജാബിർ, നിഖിൽ, അശ്വിൻ, ബാലുമോൻ, അജിത്, സുബനീഷ് തുടങ്ങിയവർ പങ്കെടുത്തു.

