Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ– മ​ലേ​ഷ്യ...

ഖ​ത്ത​ർ– മ​ലേ​ഷ്യ ഉ​ച്ച​കോ​ടി ഇ​ന്ന്

text_fields
bookmark_border
ഖ​ത്ത​ർ– മ​ലേ​ഷ്യ ഉ​ച്ച​കോ​ടി ഇ​ന്ന്
cancel

ദോ​ഹ: അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ മ​ലേ​ഷ്യ​ൻ സ​ന്ദ​ർ​ശ​നം ഇ​ന്ന​ലെ​ തു​ട​ങ്ങി. മ​ലേ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ഹാ​തീ​ർ മുഹമ്മദുമാ​യി ന​ട​ക്കു​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ നി​ര​വ​ധി സ​ഹ​ക​ര​ണ ക​രാ​റു​ക​ളി​ൽ എ​ത്തു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ ര​ണ്ടാ​മ​ത്തെ മ​ലേ​ഷ്യ​ൻ സ​ന്ദ​ർ​ശ​ന​മാ​ണി​ത്. ‘ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽഥാ​നി അ​ഴി​മ​തി വി​രു​ദ്ധ രാ​ജ്യാ​ന്ത​ര അ​വാ​ർ​ഡ്’ ഇ​ന്ന് കോ​ലാ​ല​മ്പൂ​രി​ൽ വെ​ച്ച് വി​ത​ര​ണം ചെ​യ്യും.
ഈ ​വ​ർ​ഷം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ധി​കാ​ര​മേ​റ്റ മ​ഹാ​തീ​ർ മ​ുഹമ്മദ് ഭ​ര​ണ​കൂ​ട​ത്തിെ​ൻറ അ​ഴി​മ​തി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മാ​നി​ച്ച് ഈ ​വ​ർ​ഷ​ത്തെ അ​വാ​ർ​ഡ് വി​ത​ര​ണം മ​ലേ​ഷ്യ​യി​ലാ​ക്കാ​ൻ ഖത്തർ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു​. അ​ക്കാദ​മി​ക് റി​സ​ർ​ച്ച്–​വി​ദ്യ​ാഭ്യാ​സം, അ​ഴി​മ​തി നി​ർ​മാ​ർ​ജ​ന പോ​രാ​ട്ട​ത്തി​ൽ യു​വാ​ക്ക​ളു​ടെ പ​ങ്ക്, അ​ഴി​മ​തി വി​രു​ദ്ധ പോ​രാ​ട്ട​ത്തി​ന് ആ​ധു​നി​ക സം​വി​ധാ​നം എ​ന്നീ മേ​ഖ​ല​ക​ളി​ലെ പ്ര​ശ​സ്​​ത സേ​വ​ന​ങ്ങ​ൾ മാ​നി​ച്ച്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നാ​ല് പേ​ർ​ക്കാ​ണ് അ​വാ​ർ​ഡ് ന​ൽ​കു​ന്ന​ത്.
അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​ക്ക് പു​റ​മെ മ​ലേ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ഹാ​തി​ർ മു​ഹ​മ്മ​ദ്, ഖ​ത്ത​റി​ലെ​യും മ​ലേ​ഷ്യ​യി​ലെ​യും ഉ​ന്ന​ത​ർ, ഐ​ക്യരാഷ്​ട്രസ​ഭ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​ർ അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങ​ളി​ൽ സം​ബ​ന്ധി​ക്കു​മെ​ന്ന് ഖ​ത്ത​ർ വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. 2016ൽ ​വി​യ​ന്ന​യി​ലും 2017 ജ​നീ​വ​യി​ലും വെ​ച്ചാ​ണ് ശൈ​ഖ് ത​മീം അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്ത​ത്. അ​മീ​റിെ​ൻറ മ​ലേ​ഷ്യ​ൻ സ​ന്ദ​ർ​ശ​നം ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ ബ​ന്ധം ദൃ​ഢ​മാ​ക്കാ​ൻ ഏ​റെ സ​ഹാ​യി​ക്കു​മെ​ന്ന് ഖ​ത്ത​റി​ലെ മ​ലേ​ഷ്യ​ൻ അം​ബാ​സ​ഡ​ർ അ​ഹ്മ​ദ് ഫാ​ദി​ൽ ശംസു​ദ്ധീ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മൂ​ന്നാ​മ​ത് ശൈ​ഖ് ത​മീം അ​വാ​ർ​ഡ് വി​ത​ര​ണ​ത്തി​ന് മ​ലേ​ഷ്യ​യെ തെ​ര​ഞ്ഞെ​ടു​ത്ത​തി​ൽ ത​ങ്ങ​ൾ ഏ​റെ സ​ന്തോ​ഷി​ക്കു​ന്നുവെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsqatar malaysia uchakodi
News Summary - qatar malaysia uchakodi-qatar-qatar news
Next Story