ഖത്തർ മലയാളി മോംസ് കളർ കാർണിവൽ
text_fieldsപരിപാടിയിൽ ലോക കേരള സഭാംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി സംസാരിക്കുന്നു
ദോഹ: ഖത്തറിലെ മലയാളി വനിതകളുടെ കൂട്ടായ്മയായ ഖത്തർ മലയാളി മോംസ് (ക്യു.എം.എം) കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ബർവ കമേഴ്സ്യൽ അവന്യൂവിലെ വൈബ്രന്റ് ഗ്ലോബൽ കൺസൾട്ടൻസി ഹാളിൽ നടന്ന പരിപാടി ലോക കേരള സഭാംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി ഉദ്ഘാടനം ചെയ്തു. കുട്ടികളിലെ സർഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ക്യു.എം.എം നടത്തിയ ഉദ്യമത്തെ അദ്ദേഹം അഭിനന്ദിച്ചു. ക്യു.എം.എം അഡ്മിൻ ഷെജിന നൗഷാദ് സ്വാഗതം പറഞ്ഞു. ക്യു.എം.എം അഡ്മിൻ ദിവ്യ പ്രേംജിത്, ലാസ ഇവെന്റ്സ് ജനറൽ മാനേജർ ഗഫൂർ കാലിക്കറ്റ്, ഫോട്ടോഗ്രാഫറും കലാകാരനുമായ ജുനൈദ് ഫായിസ്, ലൗഡെയ്ൽ ഇന്റർനാഷനൽ കിന്റർഗാർട്ടൻ പ്രിൻസിപ്പൽ വിൻസി ജോൺ, രാജഗിരി പബ്ലിക് സ്കൂൾ അധ്യാപിക മോൾസി എന്നിവർ സംസാരിച്ചു.കളറിങ് മത്സരത്തിൽ പ്രണവ് നിധിൻ (പൊഡാർ പേൾ സ്കൂൾ, മെഷാഫ്) ഒന്നാം സ്ഥാനവും ലൈബ മുഹമ്മദ് (ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ ) രണ്ടാം സ്ഥാനവും വൈഗ ശരത് (ലയോള ഇന്റർനാഷനൽ സ്കൂൾ അൽ നസ്ർ) മൂന്നാം സ്ഥാനവും, അദ്വൈത പ്രവീൺ (ലയോള ഇന്റർനാഷനൽ സ്കൂൾ അൽ വുകൈർ) പ്രോത്സാഹന സമ്മാനവും കരസ്ഥമാക്കി.
ഖത്തർ മലയാളി മോംസ് സംഘടിപ്പിച്ച കളർ കാർണിവൽ മത്സരത്തിൽനിന്ന്
പെൻസിൽ ഡ്രോയിങ് മത്സരത്തിൽ ഏബിൾ ക്രിസ് ചിറ്റിലപ്പിള്ളി (ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ) ഒന്നാം സ്ഥാനവും തനുശ്രീ രാഘവേന്ദ്ര (ഒലിവ് ഇന്റർനാഷനൽ സ്കൂൾ) രണ്ടാം സ്ഥാനവും സ്റ്റെഫാനോ ആന്റണി ഷിബു (ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ) മൂന്നാം സ്ഥാനവും പങ്കിട്ടു. ഡ്രോയിങ് ആൻഡ് കളറിങ് മത്സരത്തിൽ വേദിക ശശികുമാർ (നോബിൾ ഇന്റർനാഷനൽ സ്കൂൾ), സ്വെറ്റ്ലാന മേരി ഷിബു (ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ), ഐമി സനിൽ (ബിർള പബ്ലിക് സ്കൂൾ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.എക്സിക്യുട്ടിവ് അംഗങ്ങളായ സിമി ഷമീർ, ബിൻസി ബിജു, രജനി ദാസ്, പ്രഷ്ലി ഷിജു, ഐഷ സഫ്രീന, നസീബ ഫഹദ്, ഷാബില അബൂബക്കർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

