ഖത്തറിൽ കോവിഡിനെ ആപ്പിലാക്കിയതിന് പിന്നിൽ മലയാളി ബുദ്ധിയും
text_fieldsദോഹ: ഖത്തറിൽ കോവിഡിനെ ആപ്പിലാക്കിയതിന് പിന്നിൽ മലയാളിയും. സർക്കാറിനായി കോവിഡ് ആപ്പ് ആയ ‘ഇഹ്തിറാസ്’ വികസിപ്പിച്ച സംഘത്തിൽ കൊല്ലം കൈതക്കുഴി സ്വദേശിയായ ആല്‍ബി ജോയ് എന്ന സോഫ്റ്റ്വെയർ എൻജിനീയറുമുണ്ട്. നമുക്ക് കോവിഡുണ്ടോ, അല്ലെങ്കിൽ കോവിഡ് അരികിലുണ്ടോ എന്നറിയാൻ ജനങ്ങളെ സഹായിക്കാൻ സർക്കാർ പുറത്തിറക്കിയ ആപ്പാണ് ഇഹ്തിറാസ് (EHTERAZ).
മേയ് 22 മുതൽ ഇതില്ലാതെ ഖത്തറിൽ ആരും പുറത്തിറങ്ങാൻ പാടില്ല. ലംഘിച്ചാൽ മൂന്നുവർഷത്തിൽ കൂടാത്ത തടവോ രണ്ട് ലക്ഷം റിയാലിൽ കൂടാത്ത പിഴയോ ഇതിൽ ഏതെങ്കിലും ഒന്നോ ആയിരിക്കും ശിക്ഷ. മന്ത്രാലയത്തിെൻറ ഡാറ്റാബേസുമായി ബന്ധിപ്പിച്ച് മൊബൈലിലെ ജി.പി.എസ്, ബ്ലൂടൂത്ത് എന്നിവ ഉപയോഗിച്ചാണ് ആപ്പിെൻറ പ്രവർത്തനം.
ഫോണിൽ ഇത് ഡൗൺലോഡ് ചെയ്യുന്നതോടെ ഉപയോക്താവിന് രോഗം സംബന്ധിച്ച് എപ്പോഴും ജാഗ്രത മുന്നറിയിപ്പ് ലഭിക്കും. ബ്ലൂടൂത്ത് സാങ്കേതിക വിദ്യയാണ് പ്രധാനമായും ഇഹ്തിറാസിൽ ഉപയോഗിക്കുന്നതെന്ന് ആൽബി പറയുന്നു. ഏപ്രിൽ ആദ്യത്തിലാണ് ആപ്പ് വികസിപ്പിക്കാൻ പ്രയത്നം തുടങ്ങുന്നത്.
ജനങ്ങളുടെ സ്വകാര്യവിവരങ്ങൾ ഇതിലൂടെ ശേഖരിക്കുന്നില്ലെന്ന് സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നമ്മുടെ ഒന്നര മീറ്റർ അടുത്തുകൂടി കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഒരു കോവിഡ് രോഗി കടന്നുപോയിട്ടുണ്ടെങ്കിൽ ഇത് സംബന്ധിച്ച ജാഗ്രതനിർദേശം ആപ്പിലൂടെ ലഭിക്കും. കോവിഡ് പോസിറ്റീവായ രോഗി ഏതെങ്കിലും ആശുപത്രിയിൽ ചികിത്സിക്ക് എത്തുന്നതോടെയാണിത്. ഉടൻ തന്നെ അയാളുടെ അടുത്തുകൂടി ഈ ദിനങ്ങളിൽ കടന്നുപോയ എല്ലാവർക്കും ജാഗ്രതാനിർദേശം ലഭിക്കും.
അയാളുടെ ആപ്പിലെ ബാർകോഡിെൻറ നിറം ചുവപ്പാവുകയും ചെയ്യും. മറ്റുള്ളവരുടെ ആപ്പിലും നിറവ്യത്യാസം വന്നിരിക്കും. ഗ്രേ ആണ് ഒരാൾക്ക് കിട്ടുന്നതെങ്കിൽ നമ്മുടെ അടുത്തുകൂടി പോയ ഏതോ ഒരാൾ കോവിഡ് പോസിറ്റീവ് ആണ് എന്നാണർഥം. ഇതോടെ നമുക്ക് ജാഗ്രത പാലിച്ച് പുറത്തിറങ്ങാതെ വീട്ടിൽ തന്നെ കഴിയാം.
വീട്ടിലുള്ളവർക്കടക്കം രോഗം നമ്മളാൽ പകരില്ലെന്ന് ഇതിലൂടെ ഉറപ്പിക്കാം. അതേസമയം ചുവപ്പ് ആണ് കളറെങ്കിൽ നമ്മളെ ആരോഗ്യപ്രവർത്തകർ ചികിത്സ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും, നമ്മളും പോസിറ്റീവ് ആയി എന്നർഥം. ഓറഞ്ച് നിറം ആണെങ്കിൽ നമ്മൾ സമ്പർക്കവിലക്കിലേക്ക് മാറും. ഡോ. ആൻമേരി ജെയിംസ് ആണ് ആൽബിയുടെ ഭാര്യ. മക്കൾ: ഡാന, ജറം.

ആപ്പിൽ പച്ച കളർ ഉള്ളവർ മാത്രം പുറത്തിറങ്ങും, കോവിഡ് സമൂഹവ്യാപനഭീഷണി മാറും
ഇഹ്തിറാസ് ആപ്പിൽ പച്ചക്കളർ ഉള്ളവർ മാത്രം ഖത്തറിൽ പുറത്തിറങ്ങുന്ന അവസ്ഥ ഉടൻ വരും. അതായത് ചുവപ്പ്, ഓറഞ്ച്, ഗ്രേ എന്നീ വർണങ്ങൾ ആപ്പിൽ ഉള്ളവരൊന്നും പിന്നീട് രോഗം മാറുന്നതുവരെ പുറത്തിറങ്ങില്ല. പച്ച കളർ ഉള്ളവരെ മാത്രം പുറത്തിറങ്ങാൻ അനുവദിക്കും.
ഇതോടെ കോവിഡിെൻറ സമൂഹവ്യാപനം നിലക്കുകയും പതിയേ രാജ്യം മുഴുവൻ കോവിഡ് മുക്തമാകുകയും െചയ്യും. ഒരു മാളിലോ സിനിമ തിയറ്ററിലോ കടയിലോ പോകുേമ്പാൾ ഉപഭോക്താവിെൻറ ഇഹ്തിറാസ് ആപ്പ് നോക്കിയിട്ട് പച്ച കളർ ഉള്ളവർക്ക് മാത്രം പ്രവേശനം കിട്ടും.
ആളുകൾ കൂടുന്ന ഇടങ്ങളിൽ കോവിഡ് സംശയിക്കുന്ന ആരും ഇല്ലാതാകും. ആപ്പ് ഡൗൺലോഡ് ചെയ്യുന്ന ഫോണിൽ ബ്ലൂടൂത്ത് ഓൺ അല്ലെങ്കിലും നിശ്ചത സമയത്ത് അത് തനിയെ ഓണാകും. ഗൂഗിൾ േപ്ല സ്േറ്റാറിലും ആപ്പിളിെൻറ ആപ്പ് സ്റ്റോറിലും ആപ്പ് ലഭ്യമാണ്.
ഐ ഫോൺ 6 എസിന് (വേർഷൻ 13ന് മുകളിൽ) മുകളിലുള്ളതിലും ആൻഡ്രോയ്ഡ് 5ഉം അതിന് മുകളിലുമുള്ള ഫോണുകളിലും മാത്രമേ ആപ്പ് ഡൗൺലോഡ് ചെയ്യാനാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
