ഖത്തർ മലയാളി സമ്മേളനം നാളെ
text_fieldsദോഹ: വെള്ളിയാഴ്ച നടക്കുന്ന ഖത്തർ മലയാളി സമ്മേളനം ഡോ. ശൈഖ് മുഹമ്മദ് അൽഥാനി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. ആസ്പയർ സോൺ ലേഡീസ് കോൺഫറൻസ് ഹാളിൽ രാവിലെ എട്ട് മുതലാണ് സമ്മേളനം. വിവിധ സെഷനുകളിലായി നടക്കുന്ന സമ്മേളനത്തിൽ കെ. മുരളീധരൻ എം.പി, ജോൺ ബ്രിട്ടാസ് എം.പി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ഡോ. ഗോപിനാഥ് മുതുകാട്, ഡോ. ജമാലുദ്ദീൻ ഫാറൂഖി, ഡോ. ഗീവർഗീസ് മാർ കൂറിലോസ്, രാജീവ് ശങ്കരൻ, ആലംകോട് ലീലാകൃഷ്ണൻ, പി.എം.എ. ഗഫൂർ, ഡോ. മല്ലിക എം.ജി, ഡോ. അജു അബ്രാഹാം, റിഹാസ് പുലാമന്തോൾ എന്നിവർ പങ്കെടുക്കും. സമ്മേളന സുവനീർ വേദിയിൽ പ്രകാശനം ചെയ്യും. സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ഒരുക്കിയതായി ഭാരവാഹികൾ അറിയിച്ചു. ആവശ്യമുള്ളവർക്ക് 74700438 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

