ഖത്തർ മലയാളി സമ്മേളനം സമാപിച്ചു
text_fieldsമലയാളി സമ്മേളനത്തിെൻറ സമാപന സമ്മേളനം കേരള നിയമസഭ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: മൂന്നു ദിവസങ്ങളിലായി 'മഹിതം മാനവീയം' പ്രമേയത്തിൽ നടന്ന ഏഴാം ഖത്തര്‍ മലയാളി സമ്മേളനം സമാപിച്ചു. മാനവമൈത്രി സംഗമം, സമാപന സമ്മേളനം എന്നിങ്ങനെ രണ്ടു സെഷനുകളാണ് സമാപന ദിവസം നടന്നത്. ഇത്തവണ ഓൺലൈനിലായിരുന്നു സമ്മേളനം. സമാപന സമ്മേളനം സ്വാഗതസംഘം മുഖ്യ രക്ഷാധികാരി കെ.കെ. ഉസ്മാെൻറ അധ്യക്ഷതയിൽ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ലോകത്തെവിടെയാണെങ്കിലും സംഘടനാവൈഭവം കാണിക്കുന്നവരാണ് മലയാളികളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മലയാളിയുടെ സംഘടനാ വൈഭവത്തിെൻറ പിന്നിൽ അവെൻറ സ്വത്വബോധവും സംസ്കാരവും ഭാഷയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെൻറർ ജനറൽ സെക്രട്ടറി ഷമീർ വലിയവീട്ടിൽ ആമുഖ പ്രഭാഷണം നടത്തി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വി.ടി. ബല്‍റാം എം.എല്‍.എ, അഡ്വ. ജ്യോതി രാധിക വിജയകുമാര്‍, എന്‍.എം. ജലീല്‍, സി.പി. ഉമ്മര്‍ സുല്ലമി, സമീര്‍ ബിന്‍സി, സിയാദ് ഉസ്മാന്, എ. സുനില്‍ കുമാര്‍, സമീര്‍ ഏറാമല, സലാഹ് കാരാടന്‍, അഷഹദ് ഫൈസി, സൈനബ അന്‍വാരിയ എന്നിവര്‍ സംസാരിച്ചു. പത്മശ്രീ അലി മണിക്ഫാനെ ആദരിച്ചു. അലി ചാലിക്കര നന്ദി പറഞ്ഞു. കുട്ടികളുടെ കലാ പരിപാടികളും ഉണ്ടായിരുന്നു.
നേരത്തെ നടന്ന മാനവമൈത്രി സംഗമം കെ.എൻ. സുലൈമാൻ മദനിയുടെ അധ്യക്ഷതയിൽ മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സിറാജ് ഇരിട്ടി ആമുഖ ഭാഷണം നടത്തി. ഫാ. ഡേവിസ് ചിറമേല്‍, സ്വാമി ആത്മദാസ് യാമി, സി.എം. ആലുവ, ഇസ്മാഈല്‍ കരിയാട്, സാം വിളനിലം, എ.പി. മണികണ്ഠൻ, സൽമ അൻവാരിയ എന്നിവര്‍ പ്രഭാഷണം നടത്തി. അഷ്റഫ് മടിയേരി നന്ദി പറഞ്ഞു. ഷറഫ് പി. ഹമീദ് ചെയർമാനും ഷമീർ വലിയവീട്ടിൽ ജനറൽ കൺവീനറുമായ കമ്മിറ്റിയാണ് സമ്മേളനത്തിന് നേതൃത്വം നൽകിയത്. ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെൻററിെൻറ നേതൃത്വത്തിലാണ് 1999 മുതൽ ഖത്തർ മലയാളി സമ്മേളനങ്ങൾ നടന്നുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

