ഉമ്മുസ്വലാലിലെ മൊത്ത വിതരണ മാർക്കറ്റ് നിരീക്ഷിക്കാൻ പ്രത്യേക സമിതി
text_fieldsദോഹ: ഉമ്മുസ്വലാലിൽ പ്രവർത്തനം അരംഭിച്ച മൊത്ത വിപണന കേന്ദ്രവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും നിരീക്ഷിക്കുന്നതിന് പ്രത്യേക കമ്മിറ്റിക്ക് രൂപം നൽകിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. നിലവിൽ ഈ മാർക്കറ്റിലെ മുഴുവൻ സൗകര്യങ്ങളും സജ്ജീകരിക്കുന്ന കാര്യത്തിൽ സത്വര ശ്രദ്ധ ചെലുത്തുമെന്ന് കമ്മിറ്റിയുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി.തുടർന്ന് വില നിലവാരം അടക്കമുള്ള മുഴുവൻ വിഷയങ്ങളും ഈ സമിതിയാണ് ശ്രദ്ധിക്കുക. മാർക്കറ്റിലെ ശുചീകരണം അടക്കമുള്ള കാര്യങ്ങളും ഈ കമ്മിറ്റിക്ക് കീഴിലാണ്.
നിലവിൽ മീൻ മാർക്കറ്റിലെ 96 ശതമാനം കടകളും പ്രവർത്തനം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. മീൻ വിൽപ്പന കേന്ദ്രങ്ങൾ മാത്രമല്ല മീൻ ശുദ്ധീകരണ മേഖലയിലും വലിയ സൗകര്യമാൺ ഒരുക്കിയിട്ടുളളത്. മീൻ മുറിക്കുന്നതിനും കഴുകുന്നതിനും അടക്കം വിശാലമായ സൗകര്യമാണ് സംവിധാനിച്ചിട്ടുള്ളത്.
നിലവിലെ വിപണിയിൽ നിന്ന് വ്യത്യസ്തമായി വൃത്തിയും വെടിപ്പുമുള്ളതാണ് പുതിയ മാർക്കറ്റെന്ന് അലി മുഹമ്മദ് അന്നുഐമി വ്യകതമാക്കി. മീൻ മാർക്കറ്റിൽ പോകാൻ അറച്ചിരുന്നവർക്ക് പുതിയ മാർക്കറ്റിൽ പോകാൻ അത്തരം അറപ്പില്ലാതെ തന്നെ പോകാമെന്ന് അദ്ദേഹം അറിയിച്ചു.
രാജ്യത്തിെൻറ വിഷൻ2030െൻറ ഭാഗമായുള്ള ഈ മാറ്റം സ്വാഗതാർഹമാണെന്നും അദ്ദേഹം അറിയിച്ചു. നേവഹയുടെ മപറ്റ് ഭാഗങ്ങളിൽ ഇത്തരം മാർക്കറ്റുകൾ തുടങ്ങുന്നത് ഏറെ സൗകര്യപ്രദമായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ വിപണി കൂടുതൽ സജീവമാകുന്നതോടെ ഈ മേഖലയിൽ തിരക്ക് അനുഭവപ്പെട്ട് തുടങ്ങളും നിലവിൽ മലയാളികൾ അടക്കമുള്ള വിദേശികൾ ഏറെ ദൂരെയാണെന്ന് ധാരണയിൽ മാറി നിൽക്കുകയാണ്. എന്നാൽ ഇത് പെെട്ടന്ന് നീങ്ങുമെന്ന് മലയാളികളായ മീൻ കച്ചവടക്കാർ അഭിപ്രായപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
