Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിലെ ഷോപ്പുകളിൽ...

ഖത്തറിലെ ഷോപ്പുകളിൽ ഇനി മാസ്​കില്ലെങ്കിൽ പ്രവേശനമില്ല

text_fields
bookmark_border
ഖത്തറിലെ ഷോപ്പുകളിൽ ഇനി മാസ്​കില്ലെങ്കിൽ പ്രവേശനമില്ല
cancel

ദോഹ: കോവിഡ്–19 വ്യാപന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ഖത്തർ. മാസ്​കി​ല്ലെങ്കിൽ കടകളിൽ ഇനി മുതൽ ആളുകളെ പ്രവേശിപ്പിക്കില്ല. മന്ത്രിസഭയുടേതാണ്​ തീരുമാനം.

നിർമാണ മേഖലയിലെ തൊഴിലാളികളും സേവന മേഖലയിലെ ജീവനക്കാരും നിർബന്ധമായും മാസ്​ക് ധരിച്ചിരിക്കണം. ഏപ്രിൽ 26 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും.

ഭക്ഷ്യ, കാറ്ററിങ്​ സ്​ഥാപനങ്ങളിലെത്തുന്നവരെല്ലാം മാസ്​ക് നിർബന്ധമായും ധരിക്കണം.

പുതിയ തീരുമാനപ്രകാരം പൊതു, സ്വകാര്യമേഖലകളിലെയും നിർമാണ മേഖലയിലെ തൊഴിലാളികൾക്കും ഷോപ്പുകളിലെ ജീവനക്കാർക്കും മാസ്​ക് ധരിക്കാതെ ജോലിയിൽ പ്രവേശിക്കാൻ സാധിക്കുകയില്ല. നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ പകർച്ചവ്യാധി തടയുന്നതുമായി ബന്ധപ്പെട്ട 1990ലെ 17ാം നമ്പർ നിയമപ്രകാരം കടുത്ത നിയമനടപടികൾ സ്വീകരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newscovid 19maskWatar
News Summary - Qatar Makes Wearing Masks compulsory -Gulf news
Next Story