Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫിഫ റാങ്കിങ്ങ്​:വൻ...

ഫിഫ റാങ്കിങ്ങ്​:വൻ കുതിപ്പുമായി ഖത്തർ

text_fields
bookmark_border
ഫിഫ റാങ്കിങ്ങ്​:വൻ കുതിപ്പുമായി ഖത്തർ
cancel

ദോ​ഹ: ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട്​​ബാ​ളി​ൽ തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യും കി​രീ​ടം ചൂ​ടി​യ​തി​നു പി​റ​കെ ഫി​ഫ ലോ​ക​റാ​ങ്കി​ങ്ങി​ൽ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കു​തി​പ്പു​മാ​യി ഖ​ത്ത​ർ. വ്യാ​ഴാ​ഴ്​​ച പ്ര​സി​ദ്ധീ​ക​രി​ച്ച പു​തി​യ റാ​ങ്കി​ങ്ങ്​ പ​ട്ടി​ക​യി​ൽ 21 സ്​​ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി ഖ​ത്ത​ർ 37ാം സ്​​ഥാ​ന​വും ച​രി​ത്ര​നേ​ട്ട​വും സ്വ​ന്ത​മാ​ക്കി.​

എ​ക്കാ​ല​ത്തെ​യും മി​ക​ച്ച റാ​ങ്കി​ങ്ങാ​ണി​ത്. ഏ​ഷ്യ​ൻ ക​പ്പി​ന്​ മു​മ്പ്​ ഡി​സം​ബ​ർ റാ​ങ്കി​ങ്ങി​ൽ 58ാം സ്​​ഥാ​ന​ത്താ​യി​രു​ന്നു ഖ​ത്ത​ർ. ഏ​ഷ്യ​ൻ ക​പ്പി​ൽ തോ​ൽ​വി​യ​റി​യാ​തെ കു​തി​ച്ച്, തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യും കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട​തി​നു പി​റ​കെ​യാ​ണ്​ 37ാം റാ​ങ്ക്​ എ​ന്ന നേ​ട്ടം തേ​ടി​യെ​ത്തു​ന്ന​ത്. 92.04 പോ​യ​ൻ​റ്​ നേ​ടി. ഇ​ത്ത​വ​ണ​ത്തെ ഫി​ഫ പ​ട്ടി​ക​യി​ൽ മി​ക​ച്ച കു​തി​പ്പാ​ണ്​ ഖ​ത്ത​റി​േ​ൻ​റ​ത്. ഏ​ഷ്യ​ൻ റാ​ങ്കി​ൽ അ​ഞ്ചാം സ്​​ഥാ​ന​ത്തെ​ത്തി. ജ​പ്പാ​ൻ, ഇ​റാ​ൻ, ദ​ക്ഷി​ണ കൊ​റി​യ, ആ​സ്​​ട്രേ​ലി​യ എ​ന്നി​വ​രാ​ണ്​ മു​ന്നി​ലു​ള്ള​ത്. 2019 ഏ​ഷ്യ​ൻ ക​പ്പി​ൽ കി​രീ​ടം ചൂ​ടി​യ ഖ​ത്ത​ർ ഇ​ത്ത​വ​ണ സ്വ​ന്തം മ​ണ്ണി​ൽ തോ​ൽ​വി​യി​ല്ലാ​തെ​യാ​ണ് കി​രീ​ടം നേ​ടി​യ​ത്. ഗ്രൂ​പ് റൗ​ണ്ടി​ലും നോ​ക്കൗ​ട്ടി​ലും തോ​ൽ​വി​യ​റി​യാ​തെ കു​തി​ച്ച ഖ​ത്ത​ർ ഫൈ​ന​ലി​ൽ ജോ​ർ​ഡ​നെ 3-1ന് ​തോ​ൽ​പി​ച്ചാ​യി​രു​ന്നു ജേ​താ​ക്ക​ളാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FIFA RankingsQatar
News Summary - Qatar makes big jump in FIFA Rankings
Next Story