ഖത്തർ മജ്ലിസ് ചാപ്റ്റർ ഡയറക്ടറി പുറത്തിറക്കി
text_fieldsഖത്തർ മജ്ലിസ് ചാപ്റ്റർ ഡയറക്ടറിയുടെ പ്രകാശനം ആഭ്യന്തര മന്ത്രാലയത്തിലെ കേണൽ ഡോ. ജബർ ഹമുദ് ജബർ അൽ നഈമി നിർവഹിക്കുന്നു
ദോഹ: 800 ഓളം കുടുംബങ്ങൾ ഉൾകൊള്ളുന്ന മജ്ലിസ് കോഫി ടേബിൾ ഡയറക്ടറി പുറത്തിറക്കി. ഖത്തർ ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെൻറ് അസിസ്റ്റന്റ് ഡയറക്ടർ കേണൽ ഡോ. ജബർ ഹമുദ് ജബർ അൽ നഈമി പ്രകാശനം ചെയ്തു. ആദ്യ പകർപ്പ് ഖത്തർ ചാപ്റ്റർ പ്രസിഡൻറ് മുസ്തഫ കാളിയത്തിനും ജനറൽ സെക്രട്ടറി ഫാസിൽ ഹമീദിനും കൈമാറി.
മജ്ലിസിനെ ഐക്യത്തിന്റെയും സേവനത്തിന്റെയും പ്രതീകമായി വിശേഷിപ്പിച്ച കേണൽ ഡോ. ജബർ ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ സംഭാവനകളെയും പ്രശംസിച്ചു. മജ്ലിസ് ചെയർമാൻ സി.എ. സലീം കേണൽ ഡോ. ജബറിന് ഒരു മെമന്റോ സമ്മാനിച്ചു.ചെയർമാൻ സി.എ. സലീം, ട്രഷറർ പെൻകോ ബാക്കർ മറ്റുഭാരവാഹികളായ റഷീദ് എം.എ, ഹസ്സൻ സിംല, സലിം അലൈഡ്, എം.സി. മുഹമ്മദ്, മുഹമ്മദ് ഷരീഫ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

