പെരുന്നാൾ സമ്മാനം തേടി ഖത്തർ
text_fieldsഖത്തർ ടീം അംഗങ്ങൾ പരിശീലനത്തിൽ
ദോഹ: ലോകകപ്പ് യോഗ്യത റൗണ്ടിൽ ഖത്തറിന് ഇന്ന് സ്വന്തം മുറ്റത്ത് നിർണായക പോരാട്ടം. നേരിട്ടുള്ള യോഗ്യത സ്വപ്നമടഞ്ഞവർ, ഏഷ്യൻ യോഗ്യത റൗണ്ടിന്റെ അടുത്ത ഘട്ടത്തിൽ സുരക്ഷിത ഇടം നേടാനായി കരുത്തരായ ഇറാനെതിരെ ബൂട്ടുകെട്ടും. വ്യാഴാഴ്ച രാത്രി 9.15ന് ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിലാണ് ആവേശ പോരാട്ടം. ഏഷ്യൻ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തും ഫിഫ റാങ്കിങ്ങിൽ 18ാമതുമായ ഇറാൻ ഇതിനകം തന്നെ ലോകകപ്പ് ബർത്തുറപ്പിച്ചതാണ്. എന്നാൽ, മൂന്നാം റൗണ്ടിൽ നാലാം സ്ഥാനത്തുള്ള ഖത്തർ നിർണായക ജയവുമായി അടുത്ത റൗണ്ടിലേക്കുള്ള ഇടം ഉറപ്പിക്കാനുള്ള പടപ്പുറപ്പാടിലാണ്.
പുതിയ പരിശീലകൻ യൂലൻ ലോപ്പറ്റ്ഗുയിയുടെ നേതൃത്വത്തിൽ ആദ്യലോകകപ്പ് യോഗ്യതാ മത്സരത്തിനാണ് ഖത്തർ ഇറങ്ങുന്നത്. എതിരാളിയുടെ കരുത്തറിഞ്ഞ് തന്നെ വിജയത്തിനായുള്ള തയ്യാറെടുപ്പിലാണ് ടീമെന്ന് കോച്ച് പറഞ്ഞു. സ്വന്തം മണ്ണിൽ നടക്കുന്ന മത്സരമെന്ന നിലയിൽ ആരാധക പിന്തുണയും ടീമിന്റെ ആത്മവിശ്വാസം ഉയർത്തുമെന്ന് കോച്ച് വിശദീകരിച്ചു. എന്ത് വിലനൽകിയും വിജയിക്കുകയാണ് ടീമിന്റെ ലക്ഷ്യമെന്ന് സ്റ്റാർ സ്ട്രൈക്കർ അക്രം അഫിഫും വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

