Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖത്തറിന്റെ എൽ.എൻ.ജി കപ്പലിനു നേരെ ആക്രമണം

text_fields
bookmark_border
qatar
cancel

ദോഹ: അറേബ്യൻ ഗൾഫിലൂടെ സഞ്ചരിക്കുകയായിരുന്ന ഖത്തറിന്റെ കപ്പലിന് നേരെ ആക്രമണം. ഖത്തർ ഗ്യാസ് ട്രാൻസ്‌പോർട്ട് കമ്പനിയുടെ (നഖിലാത്ത്) ആൽ മയാദ എൽ.എൻ.ജി കപ്പലിനു നേരെയാണ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ച വെകീട്ടായിരുന്നു സംഭവം. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും ആക്രമണത്തിന്റെ ആഘാതം പഠിച്ചുകൊണ്ടിരിക്കുകയാണെന്നും നഖിലാത്ത് കൂട്ടിച്ചേർത്തു.

ഇറാന്റെ ഉടമസ്ഥതയിലുള്ള ലവാൻ ദ്വീപിന്റെ തെക്കു ഭാഗത്ത് നിന്ന് 74 കിലോമീറ്റർ അകലെവെച്ചാണ് കപ്പലിനുനേരെ പ്രൊജക്ടൈൽ പതിച്ചത്. സംഭവത്തിൽ പരിസ്ഥിതി ആഘാതം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. കപ്പൽ നിലവിൽ സുരക്ഷിതവും പ്രവർത്തനക്ഷമവുമാണ്. സംഭവത്തെത്തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണെന്ന് ഖത്തർ സ്റ്റോക്ക് എക്സ്ചേഞ്ച് വഴി പുറപ്പെടുവിച്ച പ്രസ്താവനയിൽ നഖിലാത്ത് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Qatar LNG Ship Attacked
Next Story