Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖത്തരി നിയമം, നയതന്ത്ര മിഷനുകൾക്കായി ലീഗൽ ഫോറം

text_fields
bookmark_border
ഡിപ്ലോമാറ്റുകൾ, ബിസിനസ്സ് പ്രമുഖർ, കോർപ്പറേറ്റ് പ്രതിനിധികൾ പങ്കെടുത്തു
ഖത്തരി നിയമം, നയതന്ത്ര മിഷനുകൾക്കായി ലീഗൽ ഫോറം
cancel

ദോഹ: ഖത്തർ ഇന്റർനാഷണൽ മാനേജ്‌മെന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ "ഡിമൈസ്റ്റിഫയിങ് ലോ: ദി ലീഗൽ ലാൻഡ്‌സ്കേപ്പ് ഇൻ ഖത്തർ" എന്ന പേരിൽ ഖത്തറിലെ തൊഴിൽ, വാണിജ്യ അന്തരീക്ഷത്തെക്കുറിച്ചുള്ള ലീഗൽ ഫോറം സംഘടിപ്പിച്ചു. പുൾമാൻ ദോഹ വെസ്റ്റ് ബേയിൽ നടന്ന ചടങ്ങിൽ ഡിപ്ലോമാറ്റുകൾ, ബിസിനസ്സ് പ്രമുഖർ, കോർപ്പറേറ്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ജപ്പാൻ, മലേഷ്യ, ഇന്ത്യ, നേപ്പാൾ, ഫിലിപ്പീൻസ്, ശ്രീലങ്ക, കൊറിയ എന്നീ രാജ്യങ്ങളുടെ എംബസികളിൽ നിന്നുള്ള ഉന്നത പ്രതിനിധികൾ ഫോറത്തിൽ പങ്കെടുത്തു. ആൾ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷനിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള മാനേജ്‌മെന്റ് പ്രഫഷണലുകളുടെ കൂട്ടായ്മയാണ് ഖത്തർ ഇന്റർനാഷണൽ മാനേജ്‌മെന്റ് അസോസിയേഷൻ.

കൊച്ചേരി & പാർട്ണേഴ്സ് സ്ഥാപകനും കൺസൾട്ടന്റുമായ ഡോ. നിസാർ കൊച്ചേരി, പ്രിൻസിപ്പൽ അസോസിയേറ്റ് റിസ് വിൻ കൊച്ചേരി എന്നിവർ സെഷന് നേതൃത്വം നൽകി. ഖത്തറിലെ ലീഗൽ സിസ്റ്റം, തൊഴിൽ നിയമം, കമേഴ്‌സ്യൽ കമ്പനീസ് ലോ, ചെക്കുകൾ, തർക്ക പരിഹാര മാർഗ്ഗങ്ങൾ തുടങ്ങിയ വിഷയങ്ങൾ സെഷനിൽ ചർച്ച ചെയ്തു.

ഖത്തറിലെ നിയമങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകുന്നതിലൂടെ മികച്ച ബിസിനസ്സ് -നയതന്ത്ര ബന്ധങ്ങൾ കെട്ടിപ്പടുക്കാൻ സഹായകരമാകുമെന്ന് ഡോ. നിസാർ കൊച്ചേരി പറഞ്ഞു. ഇന്ത്യൻ എംബസിയുടെ ഓപ്പൺ ഹൗസ് സെഷനുകളിലൂടെയുള്ള അനുഭവ സമ്പത്ത് റിസ് വിൻ കൊച്ചേരി പങ്കുവെച്ചു. ഖത്തർ ഇന്റർനാഷണൽ മാനേജ്‌മെന്റ് അസോസിയേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഹദിയ ഫറ ഷാജു, പ്രസിഡന്റ് സലിം എം. അബ്ദുൽ കരീം എന്നിവർ സംസാരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Qatar Legal Forum Explores Corporate Laws
Next Story