ആയിരങ്ങളുടെ പങ്കാളിത്തത്തോടെ നാദാപുരം തുറ
text_fieldsകെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ‘നാദാപുരം തുറ’യിൽനിന്ന്
ദോഹ: ഖത്തർ കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി, നടത്തിയ ‘നാദാപുരം തുറ’യിൽ ആയിരങ്ങൾ പങ്കെടുത്തു. ഒലീവ് ഇന്റർനാഷനൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഇഫ്താർ സംഗമത്തിൽ ദോഹയിലെ വിവിധ ഭാഗങ്ങളിലുള്ള നാദാപുരത്തുകാരുടെ സമ്പൂർണ സംഗമവേദിയായി മാറി. മുസ്ലിംലീഗ് കോഴിക്കോട് ജില്ല ട്രഷറർ സൂപ്പി നരിക്കാട്ടേരി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
സംസ്ഥാന പ്രസിഡന്റ് എസ്.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. സി.കെ. ഉബൈദ് അധ്യക്ഷത വഹിച്ചു. ഐ.സി.സി പ്രസിഡന്റ് മണികണ്ഠൻ, ഐ.സി.സി മാനേജിങ് കമ്മിറ്റി അംഗം അഡ്വ. ജാഫർ ഖാൻ, ഐ.സി.ബി.എഫ് മാനേജിങ് കമ്മിറ്റി അംഗങ്ങളായ അബ്ദുൽ റഊഫ് കൊണ്ടോട്ടി, മുഹമ്മദ്കുഞ്ഞി, വർക്കി ബോബൻ, ഐ.സി.ബി.എഫ് ഉപദേശക സമിതി ചെയർമാൻ എസ്.എ.എം. ബഷീർ, കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മിറ്റി ചെയർമാൻ മെഹ്ബൂബ് നാലകത്ത്, കൺവീനർ ഖാലിദ് കല്ലു, അംഗങ്ങളായ മൻസൂർ അലി, അബ്ബാസ് മുക്കം, എ.കെ. അബ്ദുൽ മുഈസ്, നിസാർ ചാത്തോത്ത്, റാഫി, ഇസ്മയിൽ മടക്കര, യൂസുഫ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
എം.പി. ശാഫി ഹാജി, സൈനുൽ ആബിദീൻ സഫാരി, അബ്ദുൽനാസർ നാച്ചി, ഡോ. സമദ്, എൻ.കെ. മുസ്തഫ, റഹീസ് അലി വയനാട് എന്നിവർ സംബന്ധിച്ചു. വി.പി. ലത്തീഫ് സ്വാഗതവും സൈഫുദ്ദീൻ നന്ദിയും പറഞ്ഞു .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

