ദോഹ: ഖത്തർ കെഎംസിസി ശമാൽ ഏരിയ കമ്മിറ്റി പ്രവർത്തക കൺവെൻഷനിൽ ചെർക്കളം അബ്ദുല്ല അനുസ്മരണം നടത്തി. മുൻ ശമാൽ കെഎംസിസി നേതാവ് മഹമൂദ് കാട്ടാമ്പള്ളിക്ക് സ്വീകരണവും റമദാൻ ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് സമ്മാനവും നൽകി.
സംസ്ഥാന ആക്ടിങ് പ്രസിഡൻറ് ജാഫർ തയ്യിൽ ഉദ്ഘാടനം ചെയ്തു.
ശമാൽ ഏരിയ പ്രസിഡൻറ് സയീദ് അത്താഴക്കുന്ന് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് കുഞ്ഞിമോൻ ക്ലാരി അനുസ്മരണ പ്രഭാഷണം നടത്തി.
മഹമൂദ് കാട്ടാമ്പള്ളിക്ക് പ്രസിഡൻറ് സയീദ് അത്താഴക്കുന്ന് ഉപഹാരം കൈമാറി.
ക്വിസ് മത്സര വിജയികളായ ഹാരിസ് ചെക്യാടത്, മുഹമ്മദ് അസ്ലം, ആഷിഖ് കോളപ്പാല എന്നിവർക്ക് ജാഫർ തയ്യിൽ, മുസ്തഫ മലമ്മൽ, കുഞ്ഞിമോൻ ക്ലാരി എന്നിവർ സമ്മാനം നൽകി.
മഹമൂദ് കാട്ടാമ്പള്ളി, ഫഹദ് മുല്ലപ്പള്ളി എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി മുസ്തഫ മലമ്മൽ സ്വാഗതവും ട്രഷറർ ഷബീർ അലി നന്ദിയും പറഞ്ഞു. നൗഫൽ മൗലവി പ്രാർത്ഥന നടത്തി.